കേരള ഫുട്‌ബോൾ അസോസിയേഷൻ ബഹ്‌റൈൻ (കെ.എഫ്.എ.) കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ''സൂപ്പർ കപ്പ് 2022'' എന്ന പേരിൽ മെഗാ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ബഹ്‌റൈൻ മലയാളി പ്രവാസികൾക്കിടയിൽ കായിക വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപീകൃതമായ സംഘടനയാണ് കേരള ഫുട്‌ബോൾ അസോസിയേഷൻ ബഹറിൻ. 2019 വെറും ഇരുപതോളം ക്ലബ്ബുകളും ആയി തുടങ്ങി ഇന്ന് 54 ക്ലബ്ബുകളുടെയും 1200 ഓള് കളിക്കാരും ചേർന്നതാണ് അസോസിയേഷനാണ്. കഴിഞ്ഞ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ ഏകദേശം 23 ഓളം ചെറുതും വലുതുമായ ടൂർണമെന്റ് നടന്നിട്ടുണ്ട്.

ഈ വരുന്ന 2022 May 19,20,26,27 and June 2,3,9,10 എന്നീ തീയതികളിൽ വ്യാഴം , വെള്ളി ദിവസങ്ങളിലായി ഹൂറയിൽ ഗോസി കോംപ്ലക്‌സ് നു പിൻവശമുള്ള ഗ്രൗണ്ടിൽ തുടക്കം കുറിക്കുകയാണ്. പ്രൊഫഷണൽ 8 ടീമും, സെമി പ്രൊഫഷണൽ 16 ടീമും , അമേച്ചർ 32 ടീമും പങ്കെടുക്കുന്നു.ബഹ്റൈൻ പ്രവാസി മലയാളികൾക്ക് ഇടയിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമങ്ങത്തിനു സാക്ഷിയാവനും പ്രവാസി മലയാളികൾക്ക് ഇടയിൽ കായിക വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മുഴുവൻ പ്രവാസികളോടും അഭ്യർത്ഥിക്കുന്നു.

കെ.എഫ്.എ ഭാരവാഹികളായ പ്രസിഡന്റ് ഉബൈദ് പൂമംഗലം, വൈസ്. പ്രസിഡണ്ടുമാരായ മുഹമ്മദ് റഫീഖ്, ജനറൽ സെക്രട്ടറി കൃഷ്ണ ദാസ്, ട്രെഷർ തസ്ലീം തെന്നാടൻ ജോ.സെക്രെട്ടറിമാരായ, അബ്ദുൾ ജലീൽ , അരുൺ ശരത് , മെമ്പർഷിപ് കോർഡിനേറ്റർമാർ സജ്ജാദ് സുലൈമാൻ, സവാദ് തലപ്പച്ചേരി തുടങ്ങിയവർ പത്ര സമ്മേളനത്തിൽ ഇനി വരുന്ന വ്യാഴം വെള്ളി ദിവസങ്ങൾ ബഹ്റൈൻ മലയാളികളിൽ ഫുട്‌ബോൾ വസന്തം വിരിയിക്കും എന്ന് പറഞ്ഞു