- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് നവ നേതൃത്വം
ആൽബനി (ന്യൂയോർക്ക്): ആൽബനിയിലെ മലയാളികളുടെ സംഘടനയായ ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷൻ 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മെയ് ഏഴാം തിയ്യതി നിസ്‌കയൂന കമ്യൂണിറ്റി സെന്ററിൽ ചേർന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വർഗീസ് സക്കറിയ (പ്രസിഡന്റ്), സുനൂജ് ശശിധരൻ (വൈസ് പ്രസിഡന്റ്), അനൂപ് അലക്‌സ് (സെക്രട്ടറി), സൂസൻ ജോർജ് (ട്രഷറർ) എന്നിവരേയും, എക്‌സിക്യൂട്ടീവ് അംഗങ്ങളായി രെഹ്ന ഷിജു, ചാൾസ് മാർക്കോസ്, ജിജി കുര്യൻ, പ്രജീഷ് നായർ, പ്രിൻസ് കരിമാലിക്കൽ, സെനോ ജോസഫ്, സഫ്വാൻ അബ്ദുല്ല എന്നിവരേയും തിരഞ്ഞെടുത്തു.
അസ്സോസിയേഷന്റെ വാർഷിക പിക്‌നിക് ജൂൺ 25നും, ഓണാഘോഷം സെപ്റ്റംബർ 11-നും നടത്തുമെന്ന് പ്രസിഡന്റ് വർഗീസ് സക്കറിയ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: വർഗീസ് സക്കറിയ 1+ 518 894 1564 - sunilzach@gmail.com, അനൂപ് അലക്‌സ് 1പ്ലസ് ടു24 616 0411 - physioanup@yahoo.com