- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രളയക്കെടുതി വിലയിരുത്താൻ രക്ഷാപ്രവർത്തകന്റെ തോളിലേറി യാത്ര ചെയ്തു; ബിജെപി എംഎൽഎയ്ക്ക് വിമർശനം
ന്യൂഡൽഹി: അസ്സമിലെ പ്രളയബാധിത പ്രദേശമായ ഹോജെയിൽ കെടുതികൾ വിലയിരുത്താനെത്തിയ ബിജെപി എംഎൽഎ സിബു മിശ്ര രക്ഷാപ്രവർത്തകന്റെ പുറത്തുകയറി യാത്രചെയ്തത് വിവാദത്തിൽ.
ലുംഡിങ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സിബു മിശ്ര. പാദത്തിനു മുകളിൽ മാത്രം വെള്ളമുള്ള സ്ഥലത്താണ് രക്ഷാപ്രവർത്തകന്റെ തോളിലേറി സിബു മിശ്ര സഞ്ചരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രളയബാധിത പ്രദേശമായ ഹോജെയിൽ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു ഇദ്ദേഹം രക്ഷാപ്രവർത്തകന്റെ തോളിലേറിയത്. ഏതാനും ചുവടുകൾ മാത്രം ദൂരത്തുള്ള ബോട്ടിലേക്കായിരുന്നു യാത്ര. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സിബു മിശ്രയ്‌ക്കെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്. നിരുത്തരവാദപരമായി പെരുമാറിയെന്നാണ് എംഎൽഎയ്ക്കെതിരേ ഉയരുന്ന പ്രധാനവിമർശനം.
മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ഹോജായ്. മഴയും മലവെള്ളപ്പാച്ചിലും മൂലം ഇവിടെ അകപ്പെട്ട ജനങ്ങളെ സൈന്യമെത്തിയാണ് രക്ഷപ്പെടുത്തിയത്.
അസ്സമിലെ 27 ജില്ലകളിലായി ആറര ലക്ഷത്തോളം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്. ഒമ്പത് പേർ മരണപ്പെട്ടു. അരലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. സംസ്ഥാനത്താകെ 248 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.




