- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഴ മാറി കാലാവസ്ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് വെള്ളിയാഴ്ച; വൈകിട്ട് നാലിന് നടത്താൻ തീരുമാനം

X
തൃശൂർ: മഴയെ തുടർന്ന് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്കു രണ്ടിനാരംഭിക്കുന്ന വിധത്തിലാണു ക്രമീകരണങ്ങൾ. രാത്രിയും രാവിലെയും അതിശക്തമായ മഴയില്ലെങ്കിൽ വെള്ളിയാഴ്ച വെടിക്കെട്ട് നടത്തുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.
സാംപിൾ വെടിക്കെട്ടിന് ഏർപ്പെടുത്തിയ രീതിയിലുള്ള എല്ലാ നിയന്ത്രണങ്ങളും ഉണ്ടാകും. ഉച്ചയ്ക്കു പന്ത്രണ്ടോടെ സ്വരാജ് റൗണ്ടിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. പകൽ വെടിക്കെട്ടായതിനാൽ വർണക്കാഴ്ച ഉണ്ടാവില്ല. വൈകുന്നേരം മഴയുടെ സാധ്യത നിലനിൽക്കുന്നതിനാലാണ് നടത്തുക.
ഇന്നുവരെ ജില്ലയിൽ ഓറഞ്ച് അലർട്ട് ഉണ്ടായിരുന്നു. ഇന്നലെ രാത്രി നന്നായി മഴ പെയ്‌തെങ്കിലും പകൽ മഴ മാറി നിന്നതോടെയാണു വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്. വെടിക്കെട്ട് സാമഗ്രികൾ എല്ലാം സുരക്ഷിതമായി പൊലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story


