മസ്‌കത്ത്: വന്മദ്യ ശേഖരവും പുകയില ഉത്പന്നങ്ങളുമായി പത്ത് പ്രവാസികൾ ഒമാനിൽ പൊലീസിന്റെ പിടിയിൽ. കള്ളക്കടത്തിനൊപ്പം രാജ്യത്തെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിനും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിലായിരുന്നു സംഭവം. പിടിയിലായ പ്രവാസികളുടെ പക്കൽ നിന്ന് വിവിധയിനം പുകയില ഉത്പന്നങ്ങൾ, സിഗിരറ്റുകൾ, മദ്യം എന്നിവയാണ് പിടിച്ചെടുത്തതെന്ന് അൽ ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറിയിച്ചു. പിടിയിലായവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇവർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.