- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൊയോട്ട ഫോർച്യൂണറിന്റെ ലെജൻഡർ പതിപ്പ് പുതിയ വീട്ടിലെത്തിച്ച് ഹരീഷ് പേരടി; ടൊയോട്ട എസ് യുവി സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് താരം
ടൊയോട്ട ഫോർച്യൂണറിന്റെ ലെജൻഡർ പതിപ്പ് പുതിയ വീട്ടിലെത്തിച്ച് നടൻ ഹരീഷ് പേരാടി. പുതിയ വീട് വെച്ചതിന്റെ സന്തോഷത്തിന് പിന്നാലെയാണ് ടൊയോട്ട എസ്‌യുവിയും താരം സ്വന്തമാക്കിയത്. പുതിയ വാഹനം സ്വന്തമാക്കിയ വിവരം ഹരീഷ് പേരാടി തന്നെയാണ് ആരാധകരെ അറിയിച്ചത്. ഫോർച്യൂണറിന്റെ സ്‌റ്റൈൽ പതിപ്പ് ലെഡൻഡർ സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ച് ഭാഗ്യം നിറഞ്ഞ ഇതിഹാസക്കാരൻ ഇന്ന് വീട്ടിലെ പുതിയ അംഗമായി എത്തി എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
44.63 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഫോർച്യൂണർ ശ്രേണിയിലെ ഉയർന്ന വകഭേദമായി ലെജെൻഡർ എത്തിയത്. ലെഡൻഡറിന്റെ 4ഃ4 ഓട്ടമാറ്റിക് പതിപ്പാണ് താരം സ്വന്തമാക്കിയത്. ഇരട്ട വർണ അലോയ് വീൽ, 'എൽ' ആകൃതിയിലുള്ള ഇൻസേർട്ടുകൾ, കോൺട്രാസ്റ്റിങ് കൃത്രിമ ഡിഫ്യൂസറുകൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. കറുപ്പ് മറൂൺ നിറങ്ങളുടെ സങ്കലനമാണ് അകത്തളത്തിന്. ഒൻപത് ഇഞ്ച് ടച് സ്‌ക്രീൻ, 360 ഡിഗ്രി കാമറ, വയർലെസ് ചാർജിങ് സൗകര്യം തുടങ്ങിയവയുമുണ്ട്.
2.8 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനോടെയാണു ഫോർച്യൂണർ വിൽപനയ്‌ക്കെത്തിയത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം 201 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും നൽകും. 2.7 ലീറ്റർ പെട്രോൾ എൻജിന് 164 ബിഎച്ച്പി കരുത്തും 245 എൻ എം ടോർക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്‌സുകളാണ് വാഹനത്തിനുള്ളത്.