ലയാള സിനിമയിലെ സുന്ദരമായ മുഖങ്ങളിലൊന്നാണ് നടി സുചിത്രയുടേത്. ഒരുപാട് സിനിമകളിൽ നായികയാകാൻ ഭാഗ്യം ലഭിച്ചിട്ടില്ലെങ്കിലും സുചിത്രയ്ക്ക് നിരവധി ആരാധകരുണ്ട്. തൊണ്ണൂറുകളിൽ ഉർവശി ശോഭന എന്നിവർ മുൻ നിര താരങ്ങളായി നിൽക്കുന്ന സമയത്താണ് സുചിത്ര സിനമയിലേക്ക് എത്തുന്നത്. എന്നിട്ടും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ സുചിത്രയ്ക്കു കഴിഞ്ഞു. അതിനുള്ള തെളിവാണ് അവരെ ഇപ്പോഴും ഓർമ്മിക്കുന്നത്.

സിനിമയിൽ സജീവമായിരുന്ന കാലത്ത് തന്റെ പേരിൽ ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നെന്ന് സുചിത്ര പറയുന്നു. ഇന്നുവരെ അവർ സാമ്പത്തിക സഹായം പോലും ചോദിച്ചിട്ടില്ലെന്നും എന്നാൽ തന്റെ പേരിൽ ഒട്ടേറെ ചാരിറ്റി വർക്കുകളും സാമൂഹ്യപ്രവർത്തനങ്ങളും ചെയ്തിട്ടുണ്ടെന്നും സുചിത്ര പറയുന്നു. മഴവിൽ മനോരമയിൽ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് നടി ഇക്കാര്യങ്ങൾ പങ്കുവച്ചത്.

 
 
 
View this post on Instagram

A post shared by Suchitra (@suchitramurali)

ജഗദീഷിന്റെയും സിദ്ദിഖിന്റെയും നായികയായാണ് കൂടുതലും താൻ അഭിനയിതച്ചത്. അതുകൊണ്ട് തന്നെ ഹിറ്റ്‌ലറിൽ ജഗദീഷിന്റെ നായികയാവാൻ വിളിച്ചപ്പോൾ നോ പറഞ്ഞു. ഹിറ്റ്‌ലറിലേക്ക് വിളിച്ചപ്പോൾ ജഗദീഷേട്ടന്റെ നായികയായി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യണം എന്ന് സംവിധായകൻ സിദ്ദിഖിനോട് പറഞ്ഞു. ജഗദീഷേട്ടനോട് ചർച്ച ചെയ്തതിനു ശേഷമാണ് അങ്ങനെ പറഞ്ഞത്. അതൊരിക്കലും ജഗദീഷേട്ടനോടൊപ്പം അഭിനയിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടല്ല. മറിച്ച് പ്രേക്ഷകർക്ക് ഞങ്ങളുടെ ജോഡി കണ്ടു ബോർ അടിച്ചിട്ടുണ്ടാകും എന്ന് തോന്നിയതു കൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. ചയ്യണം എന്ന് സംവിധായകൻ സിദ്ദിഖിനോട് പറഞ്ഞത്.