ട്ടാവയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ടാക്‌സി നിരക്കുകൾ ഉയർത്തുന്നു. ജൂൺ 11 മുതൽ നിരക്കുകളിൽ 10 ശതമാനം വർദ്ധനവ് ആണ് നടപ്പിലാക്കുക. 12 വർഷത്തിന് ശേഷം ആദ്യമായാണ് നിരക്ക് വർദ്ധനവ് വരുന്നത്. വർദ്ധിച്ച് വരുന്ന ഇന്ധന വില വർദ്ധനവാണ് നിരക്ക് വർദ്ധനവിന് കാരണം.

ഇന്ന് ഒരു ടാക്‌സിക്യാബ് ഓടിക്കുന്നതിനുള്ള പ്രവർത്തനച്ചെലവ് 20 ശതമാനത്തിലധികം വർദ്ധിച്ചതായി കമ്പനി അധികൃതർ പറയുന്നു.ആദ്യത്തെ 150 മീറ്ററിന് പരമാവധി ടാക്‌സി നിരക്ക് 3.80 ഡോളറും അധിക 86 മീറ്റർ യാത്രയ്ക്ക് 18 സെന്റും ആണ് വർദ്ധനവ് ഉണ്ടാവുക. ഈ പുതിയ വിലകൾ അടുത്ത ആഴ്ച മുഴുവൻ സിറ്റി കൗൺസിൽ അംഗീകരിച്ചാൽ ജൂൺ 11 മുതൽ പ്രാബല്യത്തിൽ വരും.അതായത് ഡ്രോപ്പ് നിരക്ക് 0.35 മുതൽ 3.80 ഡോളർ വരെ വർദ്ധിക്കും, അതേസമയം ഒരു കിലോമീറ്ററിന് രണ്ട് സെന്റ് വർദ്ധിക്കും.

ഫെബ്രുവരിയിൽ, കവൻട്രി കണക്ഷനുകളും ക്യാബ് ഡ്രൈവർമാരെ പ്രതിനിധീകരിക്കുന്ന യൂണിയനും ടാക്സി നിരക്കുകളിൽ 10 ശതമാനം വർദ്ധനവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 2012 മുതൽ ഇൻഷുറൻസ് നിരക്കുകൾ 35 ശതമാനം വർധിച്ചിട്ടുണ്ടെന്നും വാഹനങ്ങൾ വാങ്ങാൻ കൂടുതൽ ചെലവേറിയതാണെന്നും 2012ൽ ഇന്ധനവില ലിറ്ററിന് 1.28 ഡോളറിൽ നിന്ന് ഫെബ്രുവരിയിൽ 1.63 ഡോളറായി കുതിച്ചുയർന്നുവെന്നും ഇതിൽ പറയുന്നു.

പുതിയ നിരക്ക് പ്രാബല്യത്തിലായാൽ 10 കിലോമീറ്റർ ടാക്സി യാത്രയുടെ ചെലവ് 21.78 ഡോളറിൽ നിന്ന് 24.42 ഡോളറായും 15 കിലോമീറ്റർ യാത്രയുടെ ചെലവ് 3.80 ഡോളർ ആയി 34.88 ഡോളറായും ഉയരുമെന്ന് സിറ്റി ജീവനക്കാർ പറയുന്നു.