- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ രൂപത്തിലും നിറത്തിലുമാക്കി ടാക്‌സി ഡ്രൈവർമാരുടെ യൂണിഫോം; ജൂലൈ 12 മുതൽ ഏകികൃത യൂണിഫോം നിലവിൽ; നിയമം ലംഘിച്ചാൽ 500 റിയാൽ പിഴ
ജിദ്ദ: രാജ്യത്തെ ടാക്‌സി ഡ്രൈവർമാരുടെ ഔദ്യോഗിക വസ്ത്രം ഒരേ രൂപത്തിലും നിറത്തിലുമാക്കി ഏകീകരിക്കാനുള്ള തീരുമാനം ജൂലൈ 12 മുതൽ നടപ്പാക്കും.യാത്രാ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ടാക്‌സി മേഖലയിൽ ഡ്രൈവർമാർക്ക് ഏകീകൃത യൂനിഫോം നടപ്പാക്കാൻ പോകുന്നത്.
തീരുമാനം നടപ്പാക്കുന്നതോടെ ഗതാഗത അഥോറിറ്റി അംഗീകരിച്ച യൂനിഫോം ഡ്രൈവർമാർക്ക് നൽകാൻ ടാക്‌സി കമ്പനികൾ നിർബന്ധിതരാകും. രാജ്യത്തെ മുഴുവൻ ടാക്‌സി ഡ്രൈവർമാർക്കും തീരുമാനം ബാധകമാകും.ജോലിയിൽ യൂനിഫോം വ്യവസ്ഥ പാലിച്ചില്ലെങ്കിൽ ഡ്രൈവർമാർക്ക് 500 റിയാലാണ് പിഴ. ടാക്‌സി മേഖലയിലെ നിയമലംഘനവും പിഴയും സംബന്ധിച്ച ചട്ടങ്ങൾ അനുസരിച്ചാണിത്.
Next Story