മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ചിട്ടിശ്ശേരിയിലെ വടകൂട്ട് വീട്ടിൽ രാജേഷ് (42) ആണ് മരിച്ചത്. വാദികബീറിലായിരുന്നു താമസം.

ഗാലയിലെ സൗദ് ബഹവാൻ ഓട്ടോമോട്ടീവ് കമ്പനിയിൽ 20 വർഷത്തോളമായി ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ - രാഗി. പിതാവ്?- രാമകൃഷ്ണൻ. മാതാവ്?- സരോജിനി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന്? ബന്ധപ്പെട്ടവർ അറിയിച്ചു.