ഷാർജയിലെ വാദി മദിഖ് കൽബ റോഡിന്റെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി ഷാർജയിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു.

വേഗത മണിക്കൂറിൽ 80 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി ഉയർത്തി. സമീപത്ത് ജനവാസകേന്ദ്രങ്ങളോ നഗരകേന്ദ്രങ്ങളോ ഇല്ലാത്തതിനാലും റോഡ് സുഗമമായതിനാലും വേഗപരിധിയിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു.

E102 എന്നും അറിയപ്പെടുന്ന ഈ റോഡ് വാദി മദിഖിനെ ഫുജൈറ അതിർത്തിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള കൽബയുമായി ബന്ധിപ്പിക്കുന്നു.