- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമിതവേഗതയിലെത്തിയ ക്രൂയിസർ മരത്തിലിടിച്ചു; മൂന്ന് കുട്ടികൾ ഉൾപ്പടെ 9 പേർക്ക് ദാരുണാന്ത്യം; അപകടം, വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ ക്രൂയിസർ കാർ മരത്തിലിടിച്ച് ഒമ്പത് പേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. വിവാഹനിശ്ചയചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
ധാർവാഡ് താലൂക്കിലെ നിഗദി ഗ്രാമത്തിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്നിന് അമിതവേഗതയിലെത്തിയ കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ബെങ്കട്ടിയിൽനിന്ന് ബെനക്കനഹള്ളിയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്.
അനന്യ (14), ഹരീഷ് (13), ശിൽപ (34), നീലവ്വ (60), മധുശ്രീ (20), മഹേശ്വരയ്യ (11), ശംബുലിംഗയ്യ (35) എന്നിവർ സംഭവസ്ഥലത്തും ചന്നവ (45), മനുശ്രീ (45) എന്നിവർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പരുക്കേറ്റവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ കാർ പൂർണമായി തകർന്നു




