- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ.സി.ലിതാരയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം; നിതീഷ് കുമാറിന് നിവേദനം നൽകി ആർജെഡി
പട്‌ന: റെയിൽവേ ബാസ്‌ക്കറ്റ് ബോൾ താരം കെ.സി.ലിതാരയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോ മുഖ്യമന്ത്രി നിതീഷ് കുമാറിനു നിവേദനം നൽകി. ലിതാരയുടെ മരണത്തിൽ കോച്ച് രവി സിങ്ങിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിനു കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ലെന്നു നിവേദനത്തിൽ പറയുന്നു.
റെയിൽവേയിൽ നിന്നു സസ്‌പെൻഷനിലായ രവി സിങ് ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അനു ചാക്കോ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. കേസിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അനു ചാക്കോ ആർജെഡി അധ്യക്ഷൻ ലാലു യാദവിനും പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനും കത്തയച്ചു
Next Story




