- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഗർഭഛിദ്ര നിരോധനത്തിനുള്ള നീക്കം സ്വവർഗ വിവാഹത്തേയും ബാധിക്കുമോ? ആശങ്കയറിയിച്ച് കമലാ ഹാരിസ്
വാഷിങ്ടൻ: ഗർഭഛിദ്രത്തിനു സംരക്ഷണം നൽകുന്ന നിയമം നീക്കം ചെയ്യുന്നതിനു സുപ്രീം കോടതി നടപടികൾ സ്വീകരിക്കാനിക്കെ, അടുത്ത നീക്കം സ്വവർഗ വിവാഹത്തെ നിയന്ത്രിക്കുന്നതിനായിരിക്കുമോ എന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അഭിപ്രായപ്പെട്ടു.
മെയ് 19ന് വൈറ്റ് ഹൗസ് സൗത്ത് ഓഡിറ്റോറിയത്തിൽ സ്ത്രീകളുടെ ഉൽപാദനാവകാശം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച വെർച്വർ കോൺഫറൻസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കമല ഹാരിസ്. സ്വന്തം ശരീരത്തിനുമേലുള്ള സ്ത്രീകളുടെ അവകാശത്തിൽ മറ്റൊരാൾക്കു തീരുമാനം എടുക്കുന്നതിന് അനുവാദമില്ലെന്ന് അരനൂറ്റാണ്ടായി ഇവിടെ നിലനൽക്കുന്ന നിയമമാണ്. ഇപ്പോൾ സുപ്രീംകോടതി പുനഃപരിശോധിക്കുന്നത്.
ഇതുപ്രാബല്യത്തിൽ വരികയാണെങ്കിൽ അമേരിക്കയെ അരനൂറ്റാണ്ടു പുറകിലേക്കു നയിക്കുമെന്നും ഇതു സ്ത്രീകൾക്കു മാത്രമല്ല എല്ലാ അമേരിക്കക്കാർക്കും ഭീഷണിയാകുെമന്നും കമല പറഞ്ഞു.
സ്വവർഗ വിവാഹത്തെ കുറിച്ചു സ്നേഹിക്കുന്ന ഒരാളെ അതു പുരുഷനായാലും സ്ത്രീയായാലും വിവാഹം കഴിക്കുന്നതിനുള്ള അവകാശത്തിനു കൂടി ഇതു ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കൻ ഭരണഘടന അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങൾ, ജീവിക്കുന്നതിനും ഗവർൺമെന്റിന്റെ ഇടപെടൽ കൂടാതെ സ്നേഹിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എതിർക്കപ്പെടേണ്ടതാണെന്നും കമല അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കൻ സംസ്ഥാന സർക്കാരുകൾ സ്ത്രീകൾക്കെതിരെ ഉപയോഗിക്കുന്ന ഒരായുധമായിരിക്കും ഗർഭഛിദ്ര നിരോധന നിയമമെന്നും കമല ഹാരിസ് പറഞ്ഞു.