ശുപത്രിയിലെ ഇൻപേഷ്യന്റ്, ഔട്ട്പേഷ്യന്റ് നിരക്കുകൾ നിർത്തലാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പറഞ്ഞു. ആരോഗ്യമേഖലയിൽ എല്ലാവർക്കും സൗജന്യ സേവനം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഐപി, ഒപി ഫീസുകൾ അടുത്തവർഷം മുതൽ പൂർണ്ണമായി ഒഴിവാക്കിയേക്കും.

എന്നാൽ എമർജൻസി ഡിപ്പാർട്ട്മെന്റിലെ സേവനത്തിന് ഫീസ് ഉണ്ടാകുമെന്നും ജിപിയുടെ റഫറൻസ് ഇല്ലാതെയെത്തുന്നവർക്ക് 100 രൂപതന്നെയായിരിക്കും ഫീസെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനത്തോടെ ആറ്, ഏഴ് വയസ്സുള്ള കുട്ടികൾക്ക് ജിപിയുടെ സേവനം സൗജന്യമാക്കുമെന്നും 17 നും 25 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഗർഭനിരോധന ശാസ്ത്രക്രിയ സൗജന്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 14000 ജീവനക്കാർ ആരോഗ്യവകുപ്പിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും 4000 നഴ്സുമാരും മിഡ്വൈഫുമാരും 2200 സോഷ്യൽ കെയർ പ്രഫഷണലുകളും 1300 ഡോക്ടർമാരും ഡന്റിസ്റ്റുകളും ജോലിയിൽ പ്രവേശിച്ചതായും 2500 പേർ ഇൻ പേഷ്യന്റ് വിഭാഗത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.