- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
140 കി.മി വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റ് നാശം വിതച്ചത് മിക്ക പ്രവിശ്യകളിലും; ഇതുവരെ മരണം എട്ടായി; ഒന്റാറിയോ, ക്യൂബെക്ക് പ്രവിശ്യകൾ ഇരുട്ടിൽ
കിഴക്കൻ കനേഡിയൻ പ്രവിശ്യകളായ ഒന്റാറിയോയിലും ക്യൂബെക്കിലും വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്ന് എട്ട് പേർ മരിച്ചു.ഏകദേശം 9,00,000 വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുപ്പെട്ടതായും അധികൃതർ അറിയിച്ചു.ശനിയാഴ്ച തെക്കൻ ഒന്റാറിയോയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തുടർന്ന് വിവിധ പ്രവിശ്യകളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയതത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന കൊടുങ്കാറ്റ്, ഒരു ചുഴലിക്കാറ്റിന്റെ ശക്തിയിൽ ഒന്റാറിയോയുടെയും ക്യൂബെക്കിന്റെയും ഭാഗങ്ങളിൽ നാശം വിതച്ച് കടന്ന് പോകുകയായിരുന്നു.മണിക്കൂറിൽ 132 കിലോമീറ്റർ (82 മൈൽ) വേഗതയിൽ കാറ്റ് വീശിയതിനാൽ മരങ്ങൾ ഒടിഞ്ഞുവീണു, വൈദ്യുത തൂണുകൾ പിഴുതെറിഞ്ഞു, നിരവധി മെറ്റൽ ട്രാൻസ്മിഷൻ ടവറുകൾ മറിഞ്ഞുവീണും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഒന്റാറിയോയിലെ 259,200-ലധികം ഉപഭോക്താക്കൾ ഞായറാഴ്ച ഉച്ചവരെ വൈദ്യുതിയില്ലാതെ തുടർന്നുവെന്ന് യൂട്ടിലിറ്റി ഹൈഡ്രോ വൺ അറിയിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കാൻ അധികം പേരെ വിന്യസിച്ചിട്ടുണ്ട് .എന്നിരുന്നാലും, കാര്യമായ കേടുപാടുകൾ കാരണം എല്ലാ ഇടങ്ങളിലെയും വൈദ്യുതി പുനഃസ്ഥാപിക്കാൻ കുറച്ച് ദിവസമെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' യൂട്ടിലിറ്റിയുടെ വെബ്സൈറ്റിലെ മുന്നറിയിപ്പ് പറയുന്നു.
കൊടുങ്കാറ്റിൽ 200 ഓളം ജലവൈദ്യുത തൂണുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്തിട്ടുണ്ട്.