- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പ്രവർത്തനം വിപൂലീകരിക്കാനൊരുങ്ങി ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ്സ് ഫോറം
ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ്സ് ഫോറം പ്രവർത്തനം വിപൂലീകരിക്കാനൊരുങ്ങുന്നു. ഖത്തറിനകത്തും പുറത്തും അംഗങ്ങളുടെ വ്യാപാര നിക്ഷേപ സംരംഭങ്ങൾക്കാവശ്യമായ മാർഗനിർദേശങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതോടൊപ്പം കേരളത്തിൽ കൂട്ടായ സംരംഭങ്ങൾ തുടങ്ങുന്നതിന്റെ സാധ്യതയും പഠിച്ചുവരികയാണെന്ന് പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ പറഞ്ഞു. കഴിഞ്ഞ ദിവസം ക്രൗൺ പ്ളാസ ഹോട്ടലിൽ നടന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡിയോഗം ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. കേരളത്തിൽ നോർക്കയുമായും വ്യവസായ വകുപ്പുമായുമൊക്കെ സഹകരിച്ച് ആരംഭിക്കാൻ സാധിക്കുന്ന സംരംഭങ്ങളെക്കുറിച്ച് പഠിക്കും. അംഗങ്ങളുടെ പങ്കാളിത്തത്തോടെ സാധ്യമാകുന്ന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.
മെമ്പർമാർക്ക് ആവശ്യമായ ട്രെയിനിംുകൾ, ബോധവൽക്കരണ ക്ലാസുകൾ, വ്യവസായപ്രമുഖരുമായുള്ള സംവാദങ്ങൾ തുടങ്ങിയ ക്രിയാത്മക പ്രവർത്തനങ്ങളുമായി കെ.ബി.എഫ്. ഖത്തർ പ്രവാസ ലോകത്ത് സജീവമാണ്.
കോവിഡാനന്തര കാലത്ത് ബിസിനസ്സിന്റെ പുതിയ ചക്രവാളങ്ങൾ തേടുന്ന മലയാളി സംരംഭകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ' എക്സ്പ്ലോർ ദ അൺ എക്സ്പ്ലോർഡ് ' എന്ന ആശയവുമായി കെ.ബി.എഫ് സംഘടിപ്പിച്ച ബിസിനസ് മീറ്റ് പല ഉൾകാഴ്ചയും നൽകി. കെ.ബി.എഫിന്റെ ഇരുപതംഗങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ ടാൻസാനിയൻ ബിസിനസ് ട്രിപ് ഏറെ ഉപകാരപ്രദമായിരുന്നു. ടാൻസാനിയയിൽ വിവിധ മേഖലകളിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിന് പുറത്തും മലയാളി സംരംഭകരുടെ കൂട്ടായ്മയായി കെ.ബി.എഫ് ഗ്ളോബൽ എന്ന ആശയവും ചർച്ച ചെയ്തുവരികയാണ് .
കെ.ബി.എഫിന്റെ മെമ്പർഷിപ്പ് കം പ്രിവിലേജ് കാർഡ് ചടങ്ങിൽ പുറത്തിറക്കി. കെ.ബി.എഫ് ഉപദേശക സമിതി ചെയർമാൻ കെ.ആർ. ജയരാജ് കെ.ബി.എഫ്. സ്ഥാപക പ്രസിഡണ്ട് അബ്ദുല്ല തെരുവത്തിന് നൽകിയാണ് കാർഡ് പുറത്തിറക്കിയത്.
വാർഷിക ജനറൽബോഡി യോഗത്തിൽ പ്രസിഡണ്ട് സി. എ. ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിഹാദ് അലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗിരീഷ് പിള്ള സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ജോ.സെക്രട്ടറി നിഷാം ഇസ്മാഈൽ സ്വാഗതവും വൈസ് പ്രസിഡണ്ട് രാമകൃഷ്ണൻ നന്ദിയും പറഞ്ഞു