.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനഅനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണിഅദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഒ.ഐ.സി.സി നാഷണൽവൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ ഉൽഘാടനം ചെയ്തു.

ഒ.ഐ.സി.സി നേതാക്കളായ വർഗീസ് ജോസഫ് മാരാമൺ, റോയ്യോയാക്കി, മാണി ചാക്കോ, രജിത് തൊടീക്കളം, അഖിലേഷ് മാലൂർ, ഷബീർകൊയിലാണ്ടി, ഇസ്മായിൽ കൂനത്തിൽ, വിത്സൺ ബത്തേരി തുടങ്ങിയവർമഹാനായ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചു.
സുജിത് കായലോട് സ്വാഗതവും സജിൽ പി കെ നന്ദിയും പറഞ്ഞു.