- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കേന്ദ്രസർക്കാർ നികുതി കുറച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ സംസ്ഥാനങ്ങൾ ശ്രമിക്കുന്നു; ജനങ്ങളോട് ആത്മാർത്ഥയുണ്ടെങ്കിൽ സ്വന്തം നിലയിൽ നികുതി കുറയ്ക്കൂ': വിമർശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി
ന്യൂഡൽഹി: കേന്ദ്രസർക്കാർ രണ്ടാം വട്ടവും ഇന്ധനനികുതി കുറച്ചിട്ടും നികുതി കുറയ്ക്കാൻ തയ്യാറാവത്ത സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ജനങ്ങളോട് അൽപമെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് നികുതി കുറയ്ക്കാൻ തയ്യാറാവണമെന്ന് ഹർദീപ് സിങ് പുരി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കുറച്ചതിന്റെ ആനുപാതികമായിട്ടുള്ള കുറവ് മാത്രമാണ് കേരളത്തിലടക്കം വരുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ നികുതി കുറച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനാണ് സംസ്ഥാനങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഇന്ധനനികുതി വിവാദത്തിൽ മുൻ നിലപാട് ആവർത്തിക്കുകയാണ് കേരളത്തിന്റെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇപ്പോൾ കേന്ദ്രം നികുതി കുറച്ചതിന്റെ ഫലമായി കേരളത്തിനു പെട്രോൾ നികുതിയിൽ 2 രൂപ 41 പൈസയുടേയും ഡീസലിന് ഒരു രൂപ 36 പൈസയുടേയും കുറവ് വരും. 2021 നവംബറിനു ശേഷം കേരളം പെട്രോളിന് 3 രൂപ 97 പൈസയും ഡീസലിന് മൂന്നുരൂപ 68 രൂപയും നികുതി കുറച്ചു.
കേരളത്തിൽ വന്ന നികുതി കുറവിനെ ആനുപാതിക കുറവായി കുറച്ചു കാണരുത്. നികുതി ഘടനയുടെ പ്രത്യേകത കൊണ്ടുതന്നെ നികുതി നിരക്കിൽ കേരളത്തിലും കുറവ് വരുത്തി എന്നു പറയണം. കേരളം പെട്രോളിന്റയും ഡീസലിന്റയും നികുതി ഇനിയും കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് സംസ്ഥാനത്തിന്റേയും ജനങ്ങളുടെയും താൽപ്പര്യത്തിന് വിരുദ്ധമാണെന്നും കെ.എൻ.ബാലഗോപാൽ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.




