- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അഗ്‌നിബാധ; സമീപത്തുള്ള കടകൾക്ക് നാശനഷ്ടങ്ങൾ
അബുദാബി: അബുദാബിയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അഗ്‌നിബാധ. അൽ ഖാലിദിയ ഏരിയയിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം അഗ്‌നിബാധ ഉണ്ടായതെന്ന് അബുദാബി പൊലീസ് അറിയിച്ചു.
സിവിൽ ഡിഫൻസ്, പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു. സമീപത്തുള്ള കടകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അഗ്‌നിബാധയെ തുടർന്ന് കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
Next Story




