- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയം നിഷേധിച്ചു; പതിനെട്ടുകാരിയായ കോളജ് വിദ്യാർത്ഥിനിയെ കഴുത്തറുത്തു കൊന്ന് 20കാരൻ: ഒളിവിൽ പോയ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
നാസിക്: പതിനെട്ടുകാരിയായ കോളജ് വിദ്യാർത്ഥിനിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ 20കാരനായ യുവാവ്് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. പ്രണയം നിഷേധിച്ചതിന് യുവാവ് പെൺകുട്ടിയെ കഴുത്തറുത്തുകൊലപ്പെടുത്തുക ആയിരുന്നു. 'എന്തുകൊണ്ട് നിനക്കെന്നെ പ്രേമിച്ചുകൂടാ?'- എന്നു ചോദിച്ച ശേഷമാണ് ഇരുപതുകാരനായ യുവാവ് പെൺകുട്ടിയെ യാതൊരു ദയയും ഇല്ലാതെ കഴുത്തറുത്തുകൊലപ്പെടുത്തിയത്.
കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ യുവാവിനെ സഹോദരിയുടെ വീട്ടിൽ നിന്നും നാസിക് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം സുഖ്പ്രീത് കൗർ എന്ന യുവതിയാണ് കൊലയ്ക്ക് ഇരയായത്. പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം പ്രതി ശരൺസിങ് സേഥി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. ബിബിഎ വിദ്യാർത്ഥിനിയായ യുവതിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
ഔറംഗാബാദിലെ ദിയോഗിരി കോളജിനു സമീപമാണ് സംഭവം നടന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് എസ്പി സച്ചിൻ പാട്ടീലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഞായറാഴ്ച പ്രതിയെ പിടികൂടിയത്.