നിയാഴ്ച ഒന്റാറിയോയിലും ക്യൂബെക്കിലും വീശിയടിച്ച ശക്തമായ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട മരണസംഖ്യ പത്തായി ഉയർന്നു.ഏറ്റവും കൂടുതൽ ബാധിച്ച ചില കമ്മ്യൂണിറ്റികൾ ഇപ്പോഴും നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാൽ മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്.

നാശം സംഭവിച്ച വീടുകളേക്കാൾ കേടുപാടുകൾ ഇല്ലാത്ത വീടുകൾ കണക്കാക്കുന്നത് ഞങ്ങൾക്ക് എളുപ്പമായിരിക്കും,''എന്നാണ് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ അറിയിച്ചത്. വീണുപോയ വൈദ്യുതി ലൈനുകളും തകർന്ന ടെലിഫോൺ ലൈനുകളുംപിഴുതെറിഞ്ഞ മരങ്ങളുടെ അവശിഷ്ടങ്ങളും തകർന്ന കെട്ടിടങ്ങുടെ അവശിഷ്ടങ്ങളും നിറഞ്ഞ തെരുവുകൾ രക്ഷാപ്രവർത്തകർ വൃത്തിയാക്കി വരുകയാണ്.

മാത്രമല്ല ക്യുബെക്കിലും ഒട്ടാവയിലും നിരവധി വീടുകളിൽ ഇതുവരെ വൈദ്യുതി പുനഃസ്ഥാപിക്കാൻ ആയിട്ടില്ല. തിങ്കളാഴ്‌ച്ച വൈകുന്നേരവുംക്യൂബെക്കിലുടനീളം 174,186 വീടുകളിൽ ഇപ്പോഴും വൈദ്യുതിയില്ല. ഒട്ടാവയിലാകട്ടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ ഇനിയും ദിവസങ്ങളെടുക്കുമെന്ന സൂചനകളാണ് വരുന്നത്.

നിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന കൊടുങ്കാറ്റ്, ഒരു ചുഴലിക്കാറ്റിന്റെ ശക്തിയിൽ ഒന്റാറിയോയുടെയും ക്യൂബെക്കിന്റെയും ഭാഗങ്ങളിൽ നാശം വിതച്ച് കടന്ന് പോകുകയായിരുന്നു.മണിക്കൂറിൽ 132 കിലോമീറ്റർ (82 മൈൽ) വേഗതയിൽ കാറ്റ് പ്രവിശ്യയിലെങ്ങുമുള്ള ജനങ്ങൾ കനത്ത ദുരിതമാണ് വിതച്ചത്.