നോർവേയിൽ മദ്യപിച്ച് ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർക്ക് പുതിയ നിയമങ്ങൾ പ്രകാരം ലൈസൻസ് നഷ്ടപ്പെടും. നോർവീജിയൻ ഗവൺമെന്റ് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെയാണ് നിയമങ്ങൾ കർശനമാകുന്നത്. നിയമപരമായ ബ്ലഡ് ആൽക്കഹോൾ പരിധിക്ക് മുകളിലായിരിക്കുമ്പോൾ ഇസ്‌കൂട്ടറുമായി പിടിക്കപ്പെട്ടാൽ ഉപയോക്താക്കൾക്ക് അവരുടെ ഡ്രൈവിങ് ലൈസൻസ് നഷ്ടമായേക്കാം.

ജൂൺ 15 മുതൽ, നോർവേയിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങൾ പ്രാബല്യത്തിൽ വരുക. പുതിയ നിമയത്തിൽ പ്രായപരിധിയും കൂടാതെ മദ്യപിച്ച് ഉപയോക്താക്കൾക്ക് ഉപകരണങ്ങൾ ഓടിക്കുന്നത് നിരോധനവുമാണ് പ്രധാന മാറ്റം.12 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിക്കും, കൂടാതെ 15 വയസ്സിന് താഴെയുള്ളവർ ഹെൽമെറ്റ് ധരിക്കേണ്ടതുണ്ട്. ഇ-സ്‌കൂട്ടറുകളെ 'മോട്ടോർ വാഹനങ്ങൾ' എന്ന് പുനഃക്രമീകരിക്കുകയും ചെയ്യും.

ഇ-സ്‌കൂട്ടർ ഉപയോക്താക്കൾക്ക് രക്തത്തിൽ ആൽക്കഹോൾ പരിധിയും ഏർപ്പെടുത്തും. രക്തത്തിലെ ആൽക്കഹോൾ സാന്ദ്രത (ബിഎസി) 0.02 ആയിരിക്കും. ഇത് ഒരു ബിയർ, ഒരു ചെറിയ ഗ്ലാസ് വൈൻ അല്ലെങ്കിൽ ഒരു സ്പിരിറ്റിന്റെ ഒരു സാധാരണ അളവ് എന്നിവയ്ക്ക് തുല്യമാണ്.