- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി ഐ സി എഫ് കൗണ്സിലുകൾക്ക് റിയാദിൽ പ്രൗഢ സമാപനം;സഹജീവികളുടെ ഉന്നമനത്തിന് കൂടുതൽ പ്രാമുഖ്യം നൽകാൻ തീരുമാനം
റിയാദ്. ഐ സി എഫ് പ്രവാസികളുടെ അഭയം എന്ന ശീര്ഷകത്തിൽ രണ്ട് മാസക്കാലമായി സഊദിയിൽ നടന്നു വന്നിരുന്ന കൗണ്‌സിലുകൾ സമാപിച്ചു. 450 യൂണിറ്റ്, 120 സെക്ടർ, 30 സെൻട്രൽ, 5 പ്രൊവിൻസ് എന്നീ ഘടകങ്ങളുടെ കൗണ്‌സിലുകൾ സമയബന്ധിതമായി പൂർത്തീകരിചു പുതിയ കമ്മിറ്റികൾ വന്ന ശേഷമാണ് നാഷണൽ കൗണ്‌സിൽ ആരംഭിച്ചത്. റിയാദ് അപ്പോളോ ഡെമോറായിൽ ആരംഭിച്ച കൗണ്‌സിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി ഉൽഘാടനം ചെയ്തു.
കോവിഡ് പ്രതിസന്ധിയിൽ പകച്ചു നിന്ന പ്രവാസികൾക്ക് അഭയമായി പ്രവാസ ലോകത്തും നാട്ടിലുമായി സംഘടന നടത്തിയ ജീവകാരുണ്യ സേവന വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ ആയിരകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകിയതും തുല്ല്യതയില്ലാത്തതും ആയിരുന്നു എന്ന് ഖലീൽ തങ്ങൾ പറഞ്ഞു . പ്രതിസന്ധികൾ ഏറി വരുന്ന പ്രവാസലോകത് മനസ് പതറാതെയും ആത്മവിശ്വാസം നഷ്ട്ടപെടാതെയും രാജ്യനിയമങ്ങൾ പൂർണ്ണമായും പാലിച്ചു സഹജീവികളുടെ ഉന്നമനത്തിനായി ജാഗ്രതയോടെയുള്ള പ്രവർത്തഞങ്ങൾക്ക് ഐ സി എഫ് പ്രവർത്തകർ കൂടുതൽ സന്നദ്ധരാകണമെന്ന് ഖലീൽ തങ്ങൾ ആഹ്വനം ചെയ്തു.
ഗൾഫ് കൗൺസിൽ പ്രതിനിധി ശരീഫ് കാരശ്ശേരി റിട്ടർണിങ് ഓഫീസർ ആയി കൗണ്‌സിൽ നടപടികൾ നിയന്ത്രിച്ചു. നാഷണൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ ബുഖാരിയുടെ അദ്യക്ഷതയിൽ നടന്ന കൗൺസിലിന് . നിസാർ എസ് കാട്ടിൽ സ്വഗതം ആശംസിച്ചു . അബൂബക്കർ അൻവരി, ബഷീർ ഉള്ളണം, സുബൈർ സഖാഫി, ഹുസ്സനലി കടലുണ്ടി, ഉമർ സഖാഫി മൂർക്കനാട്, സലിം പാലച്ചിറ, അബ്ദുറഷീദ് സഖാഫി എന്നിവർ യഥാക്രമം ഫിനാൻസ്, സംഘടന, ദഅവ, ക്ഷേമകര്യം, വിദ്യാഭ്യാസം, പബ്ലിക്കേഷൻ, സാന്ത്വനം സമിതികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.പ്രശസ്ത ട്രെയിനർ ഡോ. മുഹ്സിൻ ഇഫക്റ്റീവ് ലീഡർഷിപ് എന്ന വിഷയത്തിൽ പരിശീനം നൽകി.
2022 സംഘടന വർഷത്തിലെ നാഷണൽ കമ്മിറ്റിയിലേയ്ക്ക് സയ്യിദ് ഹബീബ് അൽ ബുഹാരി പ്രസിഡന്റ് , നിസാർ എസ് കാട്ടിൽ ജനറൽ സെക്രട്ടറി, അബ്ദുറഷീദ് സഖാഫി മുക്കം ഫിനാൻസ് സെക്രട്ടറി , ബഷീർ ഉള്ളണം അബ്ദുസലാം വടകര സംഘടന സമിതി , ഉമർ സഖാഫി മൂർക്കനാട് അബ്ദുരഹ്‌മാൻ മളാഹിരി ദഅവ സമിതി , സിറാജ് കുറ്റ്യാടി സുബൈർ സഖാഫി ക്ഷേമകാര്യം, മുഹമ്മദലി വേങ്ങര , അബ്ദുഃഖാദർ മാസ്റ്റർ അഡിമിൻ , സലിം പാലച്ചിറ അബുസാലിഹ് മുസ്ലിയാർ പബ്ലിക്കേഷൻ , ഉമർ പന്നിയൂർ സൈനുദീൻ മുസ്ലിയാർ വാഴവറ്റ വിദ്യാഭ്യാസം , ഹുസൈനാലി കടലുണ്ടി സഫ്വാ കോഓർഡിനേറ്റർ , ഫൈസൽ മമ്പാട് ഐ si കോഓർഡിനേറ്റർ , മുജീബ് പി എം ആർ എമിനന്റ് ഡയറക്ടർ എന്നിവരടങ്ങുന്ന 37 അംഗങ്ങളെ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഹാരി തങ്ങൾ പ്രഖ്യാപിച്ചു .