മസ്‌കത്ത്: കോവിഡ് അവലോകന സുപ്രീംകമ്മിറ്റിയുടെ പുതിയ നിർദ്ദേശങ്ങളുടെ പശ്ചാതലത്തിൽ മസ്ജിദുകളിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലവും മതപരമായ ചടങ്ങുകൾ പൂർണതോതിൽ നടത്തുന്നതിനുള്ള നിരോധനവും പൂർണമായി നീക്കിയതായി അധികൃതർ അറിയിച്ചു.

സാമൂഹിക അകലവും മാസ്‌ക് നിർബന്ധവും റദ്ദാക്കിയതിനാൽ, 12 വയസ്സിന് താഴെയുള്ള കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും മസ്ജിദുകളിലും പള്ളികളിലും ക്ഷേത്രങ്ങളിലും പ്രവേശിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ആളുകൾ കൂടുന്ന സ്ഥലത്ത് മാസ്‌ക്ക് ധരിക്കണോ വേണ്ടയോ എന്നത് വ്യക്തികൾക്ക് തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.