- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂർ: ഇരുപത്തഞ്ചോളം മോഷണ കേസുകളിൽ പ്രതിയായ ആൾ പെരുമ്പാവൂരിൽ പൊലീസ് പിടിയിൽ. ഉടുമ്പൻചോല ബഥേൽ തേക്കുംകാട്ടിൽ വീട്ടിൽ ജിജോ (43) നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് കഴിഞ്ഞ ജനുവരിയിൽ കുറുപ്പംപടിയിൽ നിന്ന് ഒന്നരപ്പവൻ സ്വർണ്ണവും, പണവും, വടക്കാഞ്ചേരിയിൽ നിന്ന് 3 പവൻ സ്വർണ്ണവും പാലക്കാട് മംഗലം ഡാമിൽ നിന്ന് ഒന്നേകാൽ പവൻ സ്വർണ്ണവും മോഷ്ടിച്ചത് ഇയാളെന്ന് തെളിഞ്ഞു.
ആലുവയിലെ ഒരു ബാറിലെ ജീവനക്കാരനാണ്. രാത്രി ആൾ താമസമുള്ള വീട്ടിലാണ് ജിജോ മോഷണം നടത്തുന്നത്. മോഷണ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി 2020 സെപ്റ്റംബറിൽ ജയിൽ മോചിതനായ ശേഷവും മോഷണം തുടരുകയായിരുന്നു. മോഷണം തടയുന്നതിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാൾ പിടയിലാകുന്നത്. ഏ.എസ്‌പി അനൂജ് പലിവാൽ, എസ്.എച്ച്.ഒമാരായ അരുൺ.കെ.പവിത്രൻ , ആർ.രഞ്ജിത് ,എസ്‌ഐ വിപിൻ , എഎസ്ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ മാരായ പി.എ അബ്ദുൽ മനാഫ്, എം.ബി സുബൈർ, എൻ.പി അനിൽകുമാർ ,ടി.എൻ.മനോജ് കുമാർ, സുധീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.