- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നും ആയിരം കിലോ പാൻ മസാല പിടികൂടി; അന്വേഷണം തുടരുന്നു
കാസർകോട്: ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് ആയിരം കിലോയോളം പാൻ മസാല വിദ്യാനഗർ പൊലീസ് പിടികൂടി. ബാഞ്ചിമൂല കള്ളക്കട്ടയിലെ ബദറുദ്ദീന്റ വാടക വീട്ടിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കല്ലക്കട്ട ബാഞ്ഞാർമൂലയിലെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു പാന്മസാല ശേഖരം സൂക്ഷിച്ചിരുന്നത്. വിവിധ കമ്പനികളുടെ പാന്മസാലകളുണ്ട്. ആയിരം കിലോയോളം തൂക്കം വരും. 68 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിദ്യാനഗർ പൊലീസിന്റെ പരിശോധന. ബദറുദ്ദീൻ എന്നയാളുടെ വീടാണിതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ ആൾതാമസമില്ല. നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിക്കാനുള്ള ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു ഈ കെട്ടിടം.
പൊലീസ് എത്തുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഹരിയാനയിൽ നിർമ്മിച്ച നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തവയെല്ലാം. കർണ്ണാടകയിൽ നിന്ന് കടത്തിക്കൊണ്ട് വന്നതാണെന്നാണ് നിഗമനം. വിദ്യാനഗർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. വീട് വാടകയ്ക്ക് എടുത്ത ബദറുദ്ദീനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിപണിക്കൊപ്പം ജില്ലയിലെ പല ഭാഗങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരവും സജീവമായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ