- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ പാചക വാതകം പൊട്ടിത്തെറിച്ചത് മലയാളി റെസ്റ്റോറന്റിൽ; രണ്ടു മരണം
അബുദാബി: അബുദാബിയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചത് മലയാളി ഹോട്ടലിൽ. പൊട്ടിത്തെറിയിൽ രണ്ടു പേർ മരിച്ചു. 120 പേർക്ക് പരിക്കേറ്റു. 56 പേർക്ക് സാരമായ പരിക്കും 64 പേർക്ക് നിസ്സാര പരിക്കുമാണുള്ളത്. ഖാലിദിയയിലെ ഫുഡ് കെയർ റെസ്റ്റോറന്റിലാണ് പാചക വാതകം പൊട്ടിത്തെറിച്ചത്. മരിച്ചവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പൊട്ടിത്തെറിയെ തുടർന്ന് സമീപത്തെ കടകൾക്കും ആറ് കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. വൻ ശബ്ദത്തോടെയുണ്ടായ അപകടത്തിൽ സമീപ ഷോപ്പുകളിലെയും ഫ്‌ളാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപം പാർക്ക് ചെയ്ത വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Next Story




