- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിവാസൻ വധക്കേസ്: ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേർ കൂടി അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പട്ടാമ്പി സ്വദേശികളായ പട്ടാമ്പി സ്വദേശികളായ കെ. അലി, അഷറഫ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.
ശ്രീനിവാസിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇത്. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കേസിൽ അറസ്റ്റിലായവരിൽ മൂന്ന് പേർ ഒഴികെയുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തവരും, പ്രതികൾക്ക് സഹായം ചെയ്തവരുമാണ്.
ശ്രീനിവാസിന്റെ കൊലപാതകത്തിൽ നടന്നത് വൻ ഗൂഢാലോചനയാണെന്നാണ് പ്രതികളുടെ എണ്ണത്തിൽ നിന്നും വ്യക്തമാകുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരിൽ മൂന്ന് പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.
കൊലയാളി സംഘത്തിന് അകമ്പടി പോയ കാറിന്റെ ഉടമ നാസറിനെ കഴിഞ്ഞ ആഴ്ച അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. നാസറിന്റെ കാറിലാണ് കൊലയാളികൾക്ക് ആയുധം എത്തിച്ച് നൽകിയത്. നാസറിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പട്ടാമ്പി കീഴായൂർ സ്വദേശിയാണ് നാസർ.
നാസറിന്റെ കാർ പൊലീസ് കണ്ടെടുത്തിരുന്നു. നാസറിന്റെ ബന്ധുവിന്റെ വീടിന് പിറകിൽ ഒളിപ്പിച്ച നിലയിലായിരുന്നു കാർ. കൊലയാളികൾ സഞ്ചരിച്ച ബൈക്കിന് മുന്നിലൂടെ പോയ ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ കാറിൽ ആയുധം എത്തിച്ച് മേലാമുറയിൽ വച്ചാണ് കൊലയാളികൾക്ക് കൈമാറിയത്. അക്രമികൾ സഞ്ചരിച്ച ഇരുചക്രവാഹനങ്ങളിൽ രണ്ടെണ്ണം പട്ടാമ്പിയിലെ വാഹനം പൊളിച്ചു വിൽക്കുന്ന മാർക്കറ്റിൽ വച്ചും രക്തക്കറയുള്ള ഒരു ബൈക്ക് പട്ടാമ്പി പള്ളിപ്പുറത്ത് ഭാരതപ്പുഴയുടെ അരികിൽ വച്ചുമാണ് കണ്ടെത്തിയത്
മറുനാടന് മലയാളി ബ്യൂറോ