- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഹൈസ്കൂൾ കോച്ച് ഉൾപ്പടെ നാല് പേർ മരിച്ചു, രണ്ടു പേർക്ക് പരിക്ക്
ഡാളസ് : മെയ് 22 അർദ്ധരാത്രി ഡാളസ് ഇന്റർസ്റ്റേറ്റ് 45 ൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിൽമർ പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു .
തെറ്റായ ദിശയിൽ കയറിവന്ന കാർ എതിർ ദിശയിൽ വന്ന കാറിന് നേർക്ക് ഇടിച്ചു കയറുകയായിരുന്നു തെറ്റായ ദിശയിൽ വന്ന കാറിന്റെ വനിതാ ഡ്രൈവറും രണ്ടു കൗമാര പ്രായക്കാരനും മറ്റൊരു കാറിൽ ഉണ്ടായിരുന്ന പാലസ്റ്റയിൻ ജൂനിയർ ഹൈയിലെ അദ്ധ്യാപകനും പരിശീലകനുമായ മൈക്കിൾ കോയ്നും (28) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അദ്ധ്യാപകന്റെ കൂടെയുണ്ടായിരുന്ന രണ്ടു വിദ്യാർത്ഥികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു അമേരിക്കൻ എയർലൈൻ സെന്ററിൽ നിന്നും മാവെറിൽസ് മത്സരം കണ്ടു മടങ്ങുകയായിരുന്നു അദ്ധ്യാപകനും രണ്ടു വിദ്യാർത്ഥികളും .
ദിശ തെറ്റി കയറിവന്ന കാറിന്റെ വനിതാ ഡ്രൈവർ മദ്യപിച്ചിരുന്നതാണോ അപകടകാരണമെന്ന് അന്വേഷിച്ചു വരുണാതായി വിൽമെർ പൊലീസ് അറിയിച്ചു. അദ്ധ്യാപകൻ ഒഴിച്ചുള്ള മരിച്ചവരുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല വോളിബോൾ, ബാസ്‌കറ്റ്ബോൾ കോച്ചായിരുന്ന അദ്ധ്യാപകന്റെ മരണത്തിൽ സഹപ്രവർത്തകരും വിദ്യാർത്ഥികളും അതീവ ദുഃഖത്തിലാണ്.