- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലക്കയറ്റം തടയുന്നതിൽ ഇടതുസർക്കാർ പരാജയം; മലപ്പുറത്ത് സൗജന്യമായി തക്കാളി വിതരണം ചെയ്ത് യൂത്ത് ലീഗിന്റെ വ്യത്യസ്ത പ്രതിഷേധം
മലപ്പുറം: അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ സൗജന്യമായി തക്കാളി വിതരണം ചെയ്ത് വിലക്കയറ്റത്തിനെതിരെ വ്യത്യസ്ത പ്രതിഷേധം. മലപ്പുറം ജില്ല യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃതത്തിലാണ് വേറിട്ട പ്രതിഷേധം നടത്തിയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ഇടതു പക്ഷ സർക്കാറിനെതിരെ മലപ്പുറം കലക്ടറേറ്റിന് മുൻപിൽ തക്കാളി സൗജന്യമായി വിതരണം ചെയ്താണ് പ്രതിഷേധിച്ചത്.
സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ,വഴി യാത്രക്കാർ എന്നിവർക്കാണ് തക്കാളി വിതരണം ചെയ്തത്. പ്രതിഷേധ സമരം മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് ഷരീഫ് കുറ്റൂർ അദ്ധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് ,ട്രഷറർ ബാവ വിസപ്പടി സംസാരിച്ചു. ഭാരവാഹികളായ കുരിക്കൾ മുനീർ,ഷരീഫ് വടക്കയിൽ,ടി.പി ഹാരിസ്,സി.അസീസ് ,ടി.വി അബ്ദുൽ റഹിമാൻ, നിസാജ് എടപ്പറ്റ ,സി.കെ ഷാക്കിർ,ജില്ല കമ്മിറ്റി അംഗങ്ങളായ എ.പി ഷരീഫ് ,ഷാഫി കാടേങ്ങൽ ,യു.എ റസാഖ് ,എം ടി റാഫി ,ഫെബിൻ കളപ്പാടൻ,കബീർ മുതുപറമ്പ്,മലപ്പുറം മുനിസിപ്പൽ യൂത്ത്ലീഗ് ഭാരവാഹികളായ സി.പി സാദിഖലി ,സുബൈർ മൂഴിക്കൽ,ജില്ല പഞ്ചായത്ത് മെമ്പർ സലീന ടീച്ചർ,മുനിസിപ്പൽ വനിതാ ലീഗ് ഭാരവാഹികളായ അഡ്വ റിനിഷ ,മറിയുമ്മ ശരീഫ് ,സലീന തങ്ങളകത്ത്, സൈനബ ടി.ടി, ആയിശാബി തുടങ്ങിയവർ നേതൃത്വം നൽകി.