ന്യൂഡൽഹി: ദേശീയ നേതാക്കൾ പാർട്ടി വിടുന്നതിനിടെ ഹരിയാനയിൽ എട്ട് മുൻ നിയമസഭാംഗങ്ങൾ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. നേരത്തെ പാർട്ടി വിട്ടവരാണ് തിരിച്ചെത്തിയത്. ജൂൺ 19 ന് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നിൽക്കണ്ടാണ് നീക്കം.

ഹരിയാനപ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡയുടെയും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ചൗധരി ഉദയ്ഭാന്റെയും സാന്നിധ്യത്തിലാണ് നേതാക്കൾ പാർട്ടിയിൽ ചേർന്നത്. രാജ്യസഭാ എംപി ദീപേന്ദർ സിങ് ഹൂഡ ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കളും കോൺഗ്രസ് എംഎൽഎമാരും മുൻ മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.

ശാരദ റാത്തോഡ്, രാം നിവാസ് ഗോഡേല, നരേഷ് സെൽവാൾ, പർമീന്ദർ സിങ് ദുൽ, ജിലേ റാം ശർമ്മ, രാകേഷ് കംബോജ്, രാജ്കുമാർ വാൽമീകി, സുഭാഷ് ചൗധരി എന്നിവരാണ് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎമാർ. ലോക് തന്ത്ര സുരക്ഷാ പാർട്ടിയുടെ കിഷൻലാൽ പഞ്ചലും കോൺഗ്രസിൽ ചേർന്നു.