ഋഷികേശ്: ഉത്തരാഖണ്ഡിൽ നരഭോജി പുള്ളിപ്പുലിയെ കെണിയിൽ പെടുത്തി ജീവനോടെ കത്തിച്ചു. പോരി ജില്ലയിലെ സപ്ലോരിയിലാണ് സംഭവം.സംഭവത്തിൽ നൂറ്റി അൻപതു പേർക്കെതിരെ കേസെടുത്തതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.

അടുത്തിടെ ഒരു സ്ത്രീയെ പുള്ളിപ്പുലി കടിച്ചുകൊന്നിരുന്നു. ഇതിനെത്തുടർന്ന് ഗ്രാമീണർ സംഘടിച്ച് പുള്ളിപ്പുലിക്കായി കെണിയൊരുക്കി. കെണിയിൽ വീണ പുള്ളിപ്പുലിയെ ഇവർ ജീവനോടെ കത്തിക്കുകയായിരുന്നു.

വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് കേസ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ എതിർപ്പു വകവയ്ക്കാതെയാണ് ഗ്രാമീണർ പുള്ളിപ്പുലിയെ കത്തിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.