ലണ്ടൻ: ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുന്നതിനുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനുള്ള നിബന്ധനകളിൽ ഇളവ് വരുത്തണമെന്ന കാര്യം പരിഗണിക്കാൻ നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻ എം സി) ഗവേണിങ് ബോഡി ഇന്ന് യോഗം ചേരുകയാണ്. ഈ യോഗത്തിൽ ഉണ്ടാകുന്ന തീരുമാനങ്ങൾ വരുന്ന ഒക്ടോബർ മാസം മുതലായിരിക്കും നടപ്പിലാക്കുക. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഈ യോഗത്തിൽ പരിഗണിക്കുക.

ഇംഗ്ലീഷ് ഭാഷ പരീക്ഷയിൽ ലഭിക്കുന്ന സ്‌കോർ, തൊഴിലുടമയുടെ റെഫറെൻസോ, മറ്റ് തെളിവുകളോ ഉണ്ടെങ്കിൽ നോൺ റേജിസ്റ്റേർഡ് പ്രാക്ടീസിനുള്ള തെളിവായി അംഗീകരിക്കാമോ എന്നത് അതുപോലെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇംഗ്ലീഷിൽ പഠിപ്പിക്കുകയോ പരീക്ഷ എഴുതുകയും ചെയ്ത നോൺ-നഴ്സിങ് അല്ലെങ്കിൽ മിഡ്വൈഫറി പോസ്റ്റ്ഗ്രാജ്വേറ്റ് യോഗ്യത പരിഗണിക്കാമോ എന്നത്.

അതുപോലെ വിദേശത്ത് പരിശീലനം നേടിയ നഴ്സ്മാർക്കും, നഴ്സിങ് അസിസ്സ്റ്റന്റുമാർക്കും, മിഡ്വൈഫുമാർക്കും സമാനമായ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം വേണമോ എന്നകാര്യവും കൗൺസിൽ പരിഗണിക്കും. നിലവിൽ മൂന്ന് തരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ തെളിവുകളാണ് എൻ എം സി സ്വീകരിക്കുന്നത്. അംഗീകരിക്കപ്പെട്ട ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ അടുത്ത കാലത്ത് ലഭിച്ച, ആവശ്യമായ സ്‌കോർ, ഇംഗ്ലീഷിൽ പഠിപ്പിക്കുകയും, പരീക്ഷ എഴുതുകയും ചെയ്ത ഒരു പ്രീ-റെജിസ്ട്രേഷൻ നഴ്, മിഡ്വൈസ് അല്ലെങ്കിൽ നഴ്സിങ് അസ്സോസിയേറ്റ് പ്രോഗ്രാമിൽ പങ്കെടുത്തത് അതുപോലെ ഇംഗ്ലീഷ് സംസാരിക്കുന്നവർ ഭൂരിപക്ഷമുള്ള ഏതെങ്കിലും രാജ്യത്ത് അടുത്തകാലത്ത് ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് അവ.

ഇംഗ്ലീഷ് ഭാഷയുടെ ആവശ്യകതയുമായി ബന്ധപ്പെട്ട കൺസൾട്ടേഷൻ 2022 സെപ്റ്റംബർവരെ നടക്കും. അതിനുശേഷം നിലവിലെ ഇംഗ്ലീഷ് ഭാഷ ആവശ്യകതയുമായി ബന്ധപ്പെട്ട നിബന്ധനകളുടെ സ്വാധീനം മനസ്സിലാക്കുവാൻ എൻ എം സി പ്രതിനിധികൾ, ജീവനക്കാർ, ടെസ്റ്റുകൾ നടത്തുവർ, പ്രൊഫഷണലുകൾ എന്നിവരുടെ പ്രതികരണം തേടും. അതിനുശേഷമായിരിക്കും അത് കൂടുതൽ മെച്ചപ്പെടുത്തുന്ന രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്നത്. വരുന്ന മാസങ്ങളിൽ എക്സ്ടേണൽ അഡ്വൈസറി ഗ്രൂപ്പ് നൽകിയ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് എൻ എം സി പൊതു കൺസൾട്ടേഷൻ നടത്തുകയും ചെയ്യും.

ഈ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ ബാൻഡ് 2, 3, 4 എന്നിവയിൽ മൂന്നു വർഷക്കാലത്തിലേറെ സേവന പരിചയമുള്ള നഴ്സുമാരെല്ലാം റേജിസ്ട്രേഡ് നഴ്സുമാരായി അംഗീകരിക്കപ്പെടും. നിലവിൽ വിദേശത്തുനിന്നെത്തുന്നവരുടേ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യത്തിനുള്ള തെളിവായി നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ സ്വീകരിക്കുന്നത് താഴെ പറയുന്നവയാണ്.

എം എം സി അംഗീകരിച്ചിരിക്കുന്ന ഏതെങ്കിലും ഇംഗ്ലീഷ് ഭാഷ പരീക്ഷയിൽ അവർ നിർദ്ദേശിച്ചിരിക്കുന്ന സ്‌കോർ. ആറുമാസത്തിനുള്ളിൽ രണ്ടു പരീക്ഷകളിൽ പങ്കെടുത്താൽ രണ്ടിലേയും മാർക്കുകൾ യോജിപ്പിക്കാവുന്നതാണ്. ഇംഗ്ലീഷ് ഭാഷയിൽ പഠിക്കുകയും പരീക്ഷ എഴുതുകയും അതോടൊപ്പം ക്ലിനിക്കൽ ആശയ സംവേദനങ്ങൾ ഇംഗ്ലീഷിൽ നടത്തുകയും ചെയ്ത ഏതെങ്കിലും പ്രീ-റെജിസ്ട്രേഷൻ നഴ്സ്, മിഡ്വൈഫ്,അല്ലെങ്കിൽ നഴ്സിങ് അസ്സോസിയേറ്റ് പ്രോഗ്രാമിൽ പങ്കെടുക്കുക. ഭൂരിപക്ഷം പേർ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യത്ത് അടുത്ത കാലത്ത് ഒരു വർഷം ജോലി ചെയ്ത പരിചയം ഉണ്ടാവുക.

പക്ഷെ, പോസ്റ്റ് ഗ്രാഡ്വേഷൻ കോഴ്സ് ഇംഗ്ലീഷിൽ പഠിച്ചാലും ആരോഗ്യമേഖലയിൽ ഇതിനോടകം തന്നെ പ്രവർത്തിച്ച പരിചയമുണ്ടെങ്കിലും മിക്ക നഴ്സുമാർക്കും ബ്രിട്ടനിൽ നഴ്സായി പ്രവർത്തിക്കാൻ ആവശ്യമായത്ര സ്‌കോർ ഇംഗ്ലീഷ് ഭാഷ പരീക്ഷയിൽ ലഭിക്കാറില്ല. അതുപോലെ പ്രാഥമിക ഭാഷ ഇംഗ്ലീഷ് ആയ പല രാജ്യങ്ങളേയും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് നിബന്ധനകളിൽ ഇളവുകൾ നൽകാൻ കഴിയുമോ എന്നും, ഏതൊക്കെയാണ് സാധ്യമായ ഇളവുകൾ എന്നുമറിയുവാനായി എൻ എം സി ഒരു എക്സ്ടേണൽ അഡ്വൈസറി ഗ്രൂപ്പ് രൂപീകരിച്ചത്. മൂന്ന് സുപ്രധാന മാറ്റങ്ങളിൽ പബ്ലിക് കൺസൾട്ടേഷൻ നടത്തുവാനായിരുന്നു ഈ എക്സ്ടേണൽ അഡ്വൈസറി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നത്.

അതിൽ ആദ്യത്തേത് ഇംഗ്ലീഷ് ഭാഷാ പരീക്ഷയിലെ സ്‌കോർ സംബന്ധിച്ചുള്ളതായിരുന്നു. അംഗീകൃത സ്‌കോർ എത്രയായിരിക്കണം, അതുപോലെ വിവിധ ടെസ്റ്റുകളിൽ ലഭിച്ച സ്‌കോറുകൾ ഒന്നായി പരിഗണിക്കുന്നതിനുള്ള സാധ്യതകൾ എന്നിവയാണ് ഇതുസംബന്ധിച്ചുള്ളത്. തൊഴിലുടമയുടെ റെഫറൻസോ മറ്റേതെങ്കിലും തെളിവുകളോ ഉണ്ടെങ്കിൽ ഇംഗ്ലീഷിലുള്ള നോൺ റെജിസ്ട്രേഡ് പ്രാക്ടീസ് ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യത്തിനുള്ള തെളിവായി സ്വീകരിക്കാമോ ഇംഗ്ലീഷിൽ പഠിക്കുകയും പരീക്ഷയെഴുതുകയും ചെയ്ത നഴ്സിങ്-മിഡ്വൈഫറി ഇതര പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകൾ ഇംഗ്ലീഷിലുള്ള പ്രാവിണ്യത്തിന് തെളിവായി സ്വീകരിക്കാമോ

ഇക്കാര്യത്തിലുള്ള തീരുമാനമായിരിക്കും ഇന്നറിയുക. എല്ലാം അനുകൂലമായി വന്നാൽ, മലയാളി നഴ്സുമാർക്ക് ഇനിയുള്ളത് ചാകരകാലമായിരിക്കും.