- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മലയാളികൾക്ക് അഭിമാന നിമിഷം; ബിജു മാത്യു കൊപ്പെൽ സിറ്റി പ്രോടെം മേയറായി ചുമതലയേറ്റു
കൊപ്പെൽ(ഡാളസ്): ബിജു മാത്യുവിനെ കൊപ്പെൽ സിറ്റി പ്രോടെം മേയറായി തിരഞ്ഞെടുത്തു.മെയ് 24 ചൊവാഴ്ച സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രോടെം മേയറായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഒരു വർഷത്തേക്കാണ് കാലാവധി .ബിജുവിനെ ഐക്യകണ്ടേനെയാണ് സിറ്റി കൗൺസിൽ പ്രോടെം മേയറായി തിരഞ്ഞെടുത്തത് .മെയ് 5 നു സിറ്റി കൗൺസിൽ പ്ലേയ്സ് 6 ലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലയാളിയായ ബിജു മാത്യു അട്ടിമറി വിജയം നേടിയിരുന്നു.കോപ്പൽ സിറ്റി കൗൺസിൽ അംഗം,പ്രോടെം മേയർ തുടങ്ങിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലായളിയാണ് ബിജു മാത്യു.
41,000 ജനസംഖ്യയുള്ള സിറ്റിയിൽ കഴിഞ്ഞ എട്ടുവർഷമായി ബിജു സജ്ജീവ സാന്നിധ്യമാണ്. സിറ്റി കൗൺസിലിന്റെ വിവിധ കമ്മിറ്റികളിൽ ബിജു അംഗമായിരുന്നു. അമേരിക്കൻ രാഷ്ട്രീയ രംഗത്ത് കാൽ നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ബിജു അടിയുറച്ച ധാർമ്മികതയുടെ അർപ്പണ ബോധവും, സേവന മനസ്ഥിതിയും വച്ചു പുലർത്തുന്ന വ്യക്തിത്വത്തിനുടമയാണ്.
ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ബിരുദാനന്തരബിരുദം നേടിയ ബിജു ഇരുപതു വർഷമായി ഐടി മേഖലയിൽ പ്രവർത്തിക്കുന്നു. ഭാര്യ ഷിജി ഫിസിഷ്യൻ അസിസ്റ്റന്റാണ്. മൂന്ന് ആൺമക്കളും ഉണ്ട്. ബിജുവിന്റെ പ്രോടെം പദവി ഇന്ത്യൻ സമൂഹത്തിനും, പ്രത്യേകം മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്. മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്(ഫാർമേഴ്സി ബ്രാഞ്ച്) അംഗം കൂടിയാണ് ബിജു.