- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കഥാമത്സരത്തിലേക്ക് കഥകൾ ക്ഷണിക്കുന്നു; ഒന്നാം സമ്മാനം 50,000 രൂപ
ലോക മലയാളികൾക്കായി ഇ-മലയാളി സംഘടിപ്പിക്കുന്ന രണ്ടാമത്തെ കഥാമത്സരത്തിലേക്ക് കഥകൾ ക്ഷണിക്കുന്നു. കഴിഞ്ഞ വർഷം നടത്തിയ മത്സരത്തിനു ലോകമെങ്ങു നിന്നും വലിയ പ്രതികരണമാണ് ലഭിച്ചത്. സമ്മാനാർഹരെ നിഷ്പക്ഷമായി തെരഞ്ഞെടുക്കാനും അവർക്ക് പ്രഖ്യാപിച്ച സമ്മാനങ്ങൾ യഥാസമയം നൽകുവാനും കഴിഞ്ഞു.
ഈ വർഷവും ഒന്നാം സമ്മാനാർഹമായ കഥക്ക് 50,000 രൂപ സമ്മാനമായി നൽകും. 10,000 രൂപ വീതം അഞ്ച് രണ്ടാം സമ്മാനങ്ങളാണ് ഇത്തവണത്തെ പ്രത്യേകത.അയച്ചു തരുന്ന കഥകൾ പ്രസിദ്ധീകരിക്കുന്ന പക്ഷം പ്രതിഫലം നൽകും.
കഥകൾ 10 പേജിൽ കവിയരുത്.യൂണി കോഡ് ഫോർമാറ്റിൽ mag@emalayalee.com എന്ന വിലാസത്തിൽ അയക്കുക.കഥയോടൊപ്പം കഥാകൃത്തിനെ സംബന്ധിച്ച ചെറു വിവരണവും ഫോട്ടോയും അയക്കണം.
കഥകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.പ്രായപരിധി പതിനെട്ട് വയസുമുതൽ; കഴിഞ്ഞ തവണ അയച്ച കഥകൾ അയക്കരുത്.സമ്മാനാർഹരെ ഓഗസ്‌റ്-സെപ്റ്റംബറിൽ പ്രഖ്യാപിക്കും.
Contact: editor@emalayalee.com; 9173244907; 9176621122