- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കയിലേക്ക് പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ; ഇനി പെർമിറ്റില്ലാതെ കടക്കാനാകില്ല; നടപടി ഹജ്ജിന് മുന്നോടിയായി
ഹജ്ജിന് മുന്നോടിയായി മക്കയിലേക്ക് പ്രവേശന നിയന്ത്രണം പ്രാബല്യത്തിലായി. ഹജ്ജ് ഉംറ പെർമിറ്റുള്ളവർക്കും മക്കാ ഇഖാമയുള്ളവർക്കും മാത്രമേ ഇനി പ്രവേശനമുണ്ടാകൂ. മക്കയിൽ ജോലി ആവശ്യത്തിനെത്തുന്നവർക്കും പെർമിറ്റ് കരസ്ഥമാക്കൽ നിർബന്ധമാണ്. ഹജ്ജിന് ഒരുക്കങ്ങൾ സജീവമാകുന്നതിനിടെയാണ് പുതിയ നിയന്ത്രണം.
ഇന്നു മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ഇനി പറയുന്നവർക്കേ സാധിക്കൂ. ഒന്ന്, ഹജ്ജ്, ഉറ പെർമിറ്റ് ഉള്ളവർ. രണ്ട്, മക്കയിൽ താമസരേഖ അഥവാ ഇഖാമയുള്ളവർ. മൂന്ന്, മക്കയിലേക്ക് ജോലിക്കായി പ്രവേശിക്കാൻ പ്രത്യേക പെർമിറ്റ് നേടിയവർ. ഇവരല്ലാത്തവരെയെല്ലാം മക്കയിലേക്കുള്ള പ്രവേശന കവാടത്തിൽ തടയും. ഇതിനായി കൂടുതൽ സുരക്ഷാ വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്.
കൂടുതൽ ട്രാക്കുകളും തുറക്കും. ഈ മാസം 31 മുതൽ ഹാജിമാരെത്തിത്തുടങ്ങും. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ഇതിനു മുന്നോടിയായാണ് നിയന്ത്രണം. ജോലിക്കും മറ്റുമായി സൗദി ആഭ്യന്തര മന്ത്രാലയം പെർമിറ്റ് നൽകിത്തുടങ്ങിയിട്ടുണ്ട്.'