മസ്‌കത്ത് : ഒമാനിൽ അടുത്ത മാസം ഒന്ന് മുതൽ പുതിയ നിരക്കോട് കൂടിയ വിദേശികളുടെ തൊഴിൽ പെർമിറ്റ് നിയമം നടപ്പിലാകും.അടുത്ത മാസം മുതൽ പുതിയ നിരക്ക് നടപ്പിലാവുമ്പോൾ തൊഴിൽ പെർമിറ്റ് പുതുക്കാത്തവർക്കുള്ള പിഴ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഈ ആനുകുല്യം ഈവർഷം സെപ്റ്റംബർ ഒന്നുവരെ തുടരുകയും ചെയ്യും. ഈ അവസരം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

സ്വദേശികളെ പുതുതായി സ്വകാര്യ മേഖലയിൽ ജോലിക്കെടുക്കുേമ്പാ മാസം തോറും 200 റിയാൽ സർക്കാർ സഹായമായി നൽകുമെന്നും ഇത് രണ്ട് വർഷക്കാലം തുടരാനും തീരുമാനിച്ചിട്ടുണ്ട്.സ്വദേശിവത്ക്കരണ ശതമാനം പൂർത്തിയാക്കിയ വിസ നിരക്കുകളിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ നിശ്ചയിച്ച സ്വദേശി വത്ക്കരണ തോതുകൾ പൂർണമായി നടപ്പാക്കിയ കമ്പനികൾക്ക് വിദേശികളുടെ തൊഴിൽ പെർമിറ്റുകൾക്ക് 30 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. പുതുതായി നടപ്പിലാവുന്ന തൊഴിൽ പെർമിറ്റ് നിരക്കുകൾ മൂന്ന് വിഭാഗത്തിലാണ് ഉൾപ്പടുക.

ഉയർന്ന തസ്തികകളായ മാനേജർ, പ്രസിഡന്റ്, സപെഷ്യലിസ്റ്റ്, കൺസൾട്ടന്റ് അടക്കമുള്ള മുതിർന്ന, സൂപർവിഷൻ തസ് തികളുടെ പരിഷ്‌കരിച്ച നിരക്ക് 301 റിയലാണ്. സ്വദേശി വത്കരണ തോത് പൂർത്തിയാക്കിയ കമ്പനിയാണെങ്കിൽ ഈ തസ്തികൾക്ക് 211 റിയാൽ നൽകിയാൽ മതിയാവും. ടെക്‌നിക്കൽ സ്‌പെഷ്യലിസ്റ്റ് തൊഴിലുകൾക്ക് 201 റിയാലാണ് നിരക്ക്. സ്വദേശിവൽകരണ തോത് പൂർത്തിയാക്കിയ സ്ഥാപനങ്ങളിലുള്ളവർ തൊഴിൽ പെർമിറ്റുകൾ പുതുക്കുമ്പോൾ 30 ശതമാനം ഇളവ് ലഭിക്കും.

അവിദഗ്ധ തൊഴിലാളികളുടെ തൊഴിൽ കരാർ നിരക്കും 201 റിയാൽ ആയിരിക്കും. സ്വദേശിവൽക്കരണം പൂർത്തിയാക്കിയ കമ്പനികൾ ഇത്തരം വിസകൾ പുതുക്കുമ്പോൾ തൊഴിൽ കാർഡിന് 141 റിയാൽ നൽകിയാൽ മതിയാവും.