- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൊക്കാന മുൻ അധ്യക്ഷ മറിയാമ്മ പിള്ള അന്തരിച്ചു; സംസ്‌കാരം ജൂൺ ഒന്നിന് ഷിക്കാഗോ മാർത്തോമ്മാ പള്ളിയിൽ
റാന്നി: യുഎസിലെ മലയാളി സംഘടനകയായ, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) ആദ്യ വനിതാ പ്രസിഡന്റായിരുന്ന മറിയാമ്മ പിള്ള (74) അന്തരിച്ചു. സംസ്‌കാരം ജൂൺ ഒന്നിനു ഷിക്കാഗോ മാർത്തോമ്മാ പള്ളിയിൽ നടക്കും. മുക്കൂട്ടുതറ കണ്ണാത്ത് കുടുംബാംഗമായ മറിയാമ്മ പിള്ള വെച്ചൂച്ചിറ കുന്നം മാടവന വീട്ടിൽ ചന്ദ്രശേഖരപിള്ളയുടെ ഭാര്യയാണ്.
അരനൂറ്റാണ്ടു മുൻപാണു നഴ്സിങ് ജോലിക്കായി മറിയാമ്മ പിള്ള ഷിക്കാഗോയിൽ എത്തുന്നത്. തുടർന്നു 10 നഴ്സിങ് ഹോമുകളുടെ നടത്തിപ്പ് ചുമതല ലഭിച്ചു. ഇക്കാലത്തു മലയാളികൾക്ക് സഹായം എത്തിക്കാനായി രൂപീകരിച്ച പ്രാദേശിക മലയാളി അസോസിയേഷനിലൂടെയാണു പൊതുപ്രവർത്തന തുടക്കം.
ഫൊക്കാന കമ്മിറ്റി അംഗം, ട്രഷറർ, ബോർഡ് ഓഫ് ട്രസ്റ്റി, വൈസ് പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. മക്കൾ: രാജ് പിള്ള, റോഷ്‌നി പിള്ള, മരുമക്കൾ: മലീസ രാജേഷ്, ഭായി.