- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ ഭിത്തി മറിഞ്ഞുവീണ് അഞ്ചരവയസ്സുകാരന് ദാരുണാന്ത്യം; അപകടമുണ്ടായത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ
കരിമണ്ണൂർ: വീടിന്റെ ഭിത്തി മറിഞ്ഞുവീണ് അഞ്ചരവയസ്സുകാരന് ദാരുണ മരണം. മുളപ്പുറം ഈന്തുങ്കൽ പരേതനായ ജെയ്സണിന്റെ മകൻ റയാൻ ജോർജ് ജെയ്സൺ ആണ് മരിച്ചത്. വട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ഭിത്തി മറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. പഴയ വീടിന്റെ മേൽക്കൂര പൊളിച്ചുവിറ്റിരുന്നു. ഭിത്തി പൊളിച്ചുമാറ്റിയിരുന്നില്ല. കഴിഞ്ഞദിവസം പെയ്ത മഴയിൽ കുതിർന്നുനിന്ന ഭിത്തി, ഇതിനുതാഴെ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: രേഷ്മ. സഹോദരങ്ങൾ: റോസ് മേരി (നഴ്സിങ് വിദ്യാർത്ഥി), റോണി (വിദ്യാർത്ഥി, നിർമല കോളേജ് മൂവാറ്റുപുഴ), റീനു (പ്ലസ് വൺ വിദ്യാർത്ഥി സെന്റ് ജോസഫ് എച്ച്.എസ്.എസ്. കരിമണ്ണൂർ).
Next Story