- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അർക്കൻസാസ് ഗവർണർ റിപ്പബ്ലിക്കൻ പ്രൈമറി സാറാ ഹക്കബിക്ക് തിളക്കമാർന്ന വിജയം
ലിറ്റൽറോക്ക് (അർക്കൻസാസ്): അർക്കൻസാസ് പ്രൈമറിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളായ സാറ ഹക്കബി (39) ട്രമ്പിന്റെ പിന്തുണയോടെ മത്സരിച്ചപ്പോൾ എതിർസ്ഥാനാർത്ഥി ഫ്രാൻസീസ് വാഷ്‌ബേണിന് കനത്ത പരാജയം.
ആകെപോൾ ചെയ്ത വോട്ടുകളിൽ 288813(83.1%), സാറാ ഹക്കമ്പിക്ക് ലഭിച്ചപ്പോൾ എതിർസ്ഥാനാർത്ഥിക്ക് 58568(16.9%) വോട്ടുകൾ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
ജോർജിയായിൽ ട്രമ്പിന്റെ പിന്തുണയോടെ മത്സരിച്ച പെർഡ്യു റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള ഗവർണ്ണർ കെംപിനോട് പരാജയപ്പെട്ടതു ട്രമ്പിന് വലിയ തിരിച്ചടിയായെങ്കിൽ അർക്കൻസാസിലെ വിജയം ട്രമ്പിന് അല്പം ആശ്വാസം നൽകിയിട്ടുണ്ട്.
ഡമോക്രാറ്റ് പ്രൈമറിയിൽ ക്രിസ് ജോൺ വിജയിയായി. നവംബറിൽ നടക്കുന്ന ഗവർണ്ണർ തിരഞ്ഞെടുപ്പിൽ സാറ ഹക്കമ്പിയും, ക്രിസ് ജോണും ഏറ്റുമുട്ടും. റെഡ് സ്റ്റേറ്റ് ആയി അറിയപ്പെടുന്ന അർക്കൻസാസിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി അനായാസ വിജയം നേടുമെന്നത് ഉറപ്പാണ്.
ട്രംമ്പിന്റെ പ്രസ് സെക്രട്ടറിയായി വൈറ്റ് ഹൗസിൽ നല്ല പ്രകടനം കാഴ്ചവെച്ച സാറാ കാലാവധി പൂർത്തീകരിക്കുന്നതിനു മുമ്പു സ്ഥാനം ഒഴിഞ്ഞിരുന്നു. അതിനേക്കാൾ ഉയർന്ന പദവി നേടിയെടുക്കുക എന്നതായിരുന്നു അവരുടെ രാഷ്ട്രീയ ലക്ഷ്യം. മുൻ അർക്കൻസാസ് ഗവർണ്ണർ മൈക്ക് ഹക്കബിയുടെ മകൾ എന്ന പരിഗണന കൂടി ലഭിച്ചത് സാറായുടെ വിജയം എളുപ്പമാക്കി. സാറാ ഗവർണ്ണർ ആകുന്നതോടെ ആദ്യ വനിതാ ഗവർണ്ണർ പദവി കൂടി ഇവർക്കു ലഭ്യമാകും.