- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
മലിനജലത്തിൽ നിന്നും യൂറിനിൽ നിന്നും ബിയർ ഉണ്ടാക്കി വില്പനയ്ക്കെത്തിച്ച് സിംഗപ്പൂർ; രുചികരമെന്ന് മദ്യപാനികളും
ലോകത്തിലെ ഏറ്റവും ജനപ്രിയമായ ലഹരിപാനീയങ്ങളിലൊന്നാണ് ബിയർ. ബിയറിന് ധാരാളം വെള്ളം ആവശ്യമാണ്, വാസ്തവത്തിൽ പാനീയത്തിന്റെ 90 ശതമാനത്തിലധികം വെള്ളമാണ്. പ്രാഥമികമായി മലിനജലത്തിൽ നിന്ന് നിർമ്മിക്കുന്ന ന്യൂബ്രൂ എന്ന ബിയർ പുറത്തിറക്കിക്കൊണ്ട് സിംഗപ്പൂരിലെ വാട്ടർ ഏജൻസി രംഗത്തിയിരിക്കുകയാണ്. മാത്രമല്ലമൂത്രവും മലിനജലവും ലഹരിപാനീയങ്ങളാക്കി പരിസ്ഥിതി സൗഹൃദമെന്ന സന്ദേശം മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് സിംഗപ്പൂർ.
ഇതിലൂടെ ശുദ്ധജലനഷ്ടം വലിയ തോതിൽ കുറയ്ക്കാമെന്നാണ് അധികൃതരുടെ അവകാശവാദം. മലിനജനം ശുദ്ധീകരിച്ചുള്ള ബിയർ നിർമ്മാണവും മുന്നോട്ടുവയ്ക്കുന്നുണ്ട്. ന്യൂബ്രൂ എന്ന പേരിലാണ് പുതിയ ബിയർ സിംഗപ്പൂരിൽ വിപണിയിലിറക്കിയത്.
സിംഗപ്പൂരിലെ ദേശീയ ജലബോർഡും ഈ ആശയത്തിന് പിന്നിലുണ്ട്. മലിനജലം ശുദ്ധീകരിച്ച് വലിയ തോതിൽ ഉപയോഗിക്കുന്ന വിവിധ പദ്ധതികൾ നിലവിൽ തന്നെ രാജ്യത്ത് സജീവമാണ്. ഇതിനൊപ്പമാണ് മലിനജനം, മൂത്രം എന്നിവയിൽ നിന്നും ബിയർ ഉണ്ടാക്കുന്നത്. ഒട്ടേറെ ശുദ്ധീകരണ പ്രക്രിയയിലൂടെയാണ് മൂത്രത്തിൽ നിന്നും ബിയർ ഉണ്ടാക്കുന്നത്. ലോകത്ത് തന്നെ രൂക്ഷമാകുന്ന ശുദ്ധജല ദൗർലഭ്യത്തെ കുറിച്ച് ജനത്തെ ബോധ്യപ്പെടുത്താനും ഈ ആശയം ഗുണകരമാണെന്നും അധികൃതർ പറയുന്നു. ബാറുകളിലും മദ്യഷോപ്പുകളിലും ഇപ്പോൾ മൂത്രത്തിൽ നിന്നുള്ള ബിയർ ലഭ്യമാണ്.