ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഓഗസ്റ്റിൽ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിൾ കൺവെൻഷൻ കോറോണയുടെ നിയന്ത്രണങ്ങൾ മാറിവന്നതോടെ 2022ൽ പുനരാരംഭിക്കുന്നു.

2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളിൽ ലിമെറിക്ക്, പാട്രിക്‌സ്വെൽ, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തിൽ വച്ചാണ് കൺവെൻഷൻ നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.

മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് കൺവെൻഷന്റെ സമയം.കുട്ടികൾക്കുള്ള ധ്യാനം, സ്പിരിച്ച്വൽ ഷെറിങ്, എന്നിവയും കൺവെൻഷന്റെ ഭാഗമായി ഉണ്ടായിരിക്കും.

കൺവൻഷന്റെ വിജയത്തിനായി ഏവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

ഫാ. റോബിൻ തോമസ് : 0894333124
സിബി ജോണി (കൈക്കാരൻ): 087141 8392
അനിൽ ആന്റണി (കൈക്കാരൻ) : 0876924225