- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഉവെൾഡ സ്കൂൾ വെടിവെപ്പിൽ ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളർ, ചിത്രം പുറത്തുവിട്ട് അധികൃതർ
ടെക്‌സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അദ്ധ്യാപികമാരുടെയും ജീവൻ കവർന്നെടുത്ത തോക്കിന് വിലയായി നൽകിയത് 2000 ഡോളർ. പതിനെട്ടു വയസുള്ള കൊലയാളി സാൽവദോർ റെയ്‌മോസ് ജന്മദിന സമ്മാനമാണെന്ന് പറഞ്ഞാണ് തോക്ക് വാങ്ങിയത്.
മാരക പ്രഹരശേഷിയുള്ള തോക്ക് പ്രതി വാങ്ങിയത് നിയമാനുസൃതമായിട്ടാണെന്ന് കടയുടമ പറഞ്ഞു. എ.ആർ.15 റൈഫിളിന് ഒരേ സമയം 272 വെടിയുണ്ടകൾ തുടർച്ചയായി ഉപയോഗിക്കുന്നതിനുള്ള സൗകര്യമുണ്ട്.
അമ്മൂമ്മയുമായി തർക്കിച്ചശേഷമാണ് അവർക്കെതിരെ വെടിയുതിർത്തത്. തുടർന്ന് 30 മിനിട്ടിനുള്ളിൽ എന്തെല്ലാം നീക്കമെന്ന് വിശദമായി ഫെയ്‌സ് ബുക്കിൽ കുറിച്ചശേഷമാണ് സ്‌കൂളിനു മുമ്പിൽ വാഹനത്തിൽ എത്തിയത്. സ്തൂളിന്റെ പ്രവേശനകവാടം തുറന്ന് കിടന്നിരുന്നതും, ക്ലാസ് റൂമിലേക്കുള്ള വാതിൽ അടക്കാതിരുന്നതും പ്രതിക്ക് ക്ലാസ് റൂമിൽ പ്രവേശിക്കുന്നതിന് തടസമായില്ല. പിന്നീട് വാതിൽ അടച്ചു കുട്ടികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. കുട്ടികൾക്ക് വെടിയുണ്ട ഏൽക്കാതിരിക്കുന്നതിന് വെടിയുണ്ടകൾക്ക് തടയായി ക്ലാസ്സിലെ അദ്ധ്യാപികമാർ നിന്നതാണ് ജീവൻ നഷ്ടമാകാൻ കാരണം.
സ്‌കൂളിൽ പ്രവേശിച്ചു നാൽപതുമിനിട്ടോളം പൊലീസ് നിഷ്‌ക്രിയമായിരുന്നുവെന്നതാണ് ഇത്രയും മരണം നടക്കുന്നതിന് കാരണമായത്. ഇതിനെ കുറിച്ചു അന്വേഷിക്കുന്നതിന് ടെക്‌സസ് ഗവർണർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അമേരിക്കയിൽ ഇത്തരത്തിലുള്ള ഓരോ വെടിവയ്‌പ്പു സംഭവങ്ങൾ നടക്കുമ്പോഴും, തോക്ക് വില്പനക്ക് കർശന നിയന്ത്രണമേർപ്പെടുത്തണമെന്ന് രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടുവെങ്കിലും, തോക്കുകൾക്ക് വേണ്ടി നിലനിൽക്കുന്ന നാഷണൽ റൈഫിൾ അസോസിയേഷന്റെ ശക്തമായ പ്രതിഷേധം അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് കണ്ടുവരുന്നത്.
എൽ.ആർ.എ.ക്കെതിരെ ശബ്ദമുയർത്തുവാൻ ഭരണപക്ഷവും, പ്രതിപക്ഷവും തയ്യാറാകുന്നില്ല എന്നതാണ് നിരാശാനകമായ വസ്തുത.