- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കമ്യൂണിറ്റി ഡിറ്റൻഷനിൽ നിന്ന് ക്വീൻസ്ലാൻഡിലെ ബിലോലയിലെ കമ്മ്യൂണിറ്റിയിലേക്ക് മടങ്ങാനൊരുങ്ങി മുരുഗപ്പന്റെ കുടുംബം; തമിഴ് കുടുംബത്തിന്റെ ബ്രിഡ്ജിങ് വിസ നടപടികൾ അവസാനഘട്ടത്തിലേക്ക്
വർഷങ്ങളായി നിലനിൽക്കുന്ന അനിശ്ചിതത്വം അവസാനിപ്പിച്ച് തങ്ങളുടെ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയയിലെ തമിഴ് വംശജരായ മുരുഗപ്പയും കുടുംബവും.ബ്രിഡ്ജിങ് വിസ നൽകുന്നതിന് മൈഗ്രേഷൻ നിയമപ്രകാരമുള്ള തന്റെ അധികാരം വിനിയോഗിച്ചതായി ആഭ്യന്തര മന്ത്രി ജിം ചാൽമേഴ്സ് വെള്ളിയാഴ്ച അറിയിച്ചതോടെയാണ് ഈ കുടുംബത്തിന് ആശ്വാസകരമായത്.
അവരെ നാട്ടിലേക്ക് പോകാൻ അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് മുമ്പുള്ള വാഗ്ദാനം നിറവേറ്റിയിരിക്കുകാണ് സർക്കാരും.ജൂൺ ആദ്യം അവർക്ക് മടങ്ങാനാകും.പെർമനന്റ് റെസിഡൻസിക്കായി ഇനിയും കുടുംബം ശ്രമം തുടരേണ്ടിവരും. എന്നാൽ മാത്രമേ കുടുംബം സുരക്ഷിതമാകൂ.
ശ്രീലങ്കയിൽ നിന്ന് ഏഴു വർഷം മുമ്പ് ബോട്ടിലെത്തിയ ശ്രീലങ്കൻ ദമ്പതികളെയും, ഓസ്ട്രേലിയയിൽ ജനിച്ച ഇവരുടെ രണ്ടു പെൺകുട്ടികളെയും ബ്രിഡ്ജിങ് വിസ കാലാവധി കഴിഞ്ഞതോടെയാണ് തിരിച്ചയക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചത്. പുതിയ സർക്കാർ നൽകിയ വാഗ്ദാന പ്രകാരം കുടുംബത്തെ തിരിച്ചുകൊണ്ടുവരികയാണ്. മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. സോഷ്യൽമീഡിയയിൽ വൻ പിന്തുണയാണ് കുടുംബത്തിന് ലഭിച്ചത്.