- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ പോലും പുറത്തിറങ്ങാൻ ഭയം; ഇന്നലെ രാത്രി നായയെ ആക്രമിച്ചു; പുലി ഭീതിയിൽ അടിമാലി മാങ്കുളം വിരിഞ്ഞപാറ നിവാസികൾ
അടിമാലി: മാങ്കുളം വിരിഞ്ഞപാറയിൽ പുലി ഭീതി വിട്ടൊഴിയുന്നില്ല. പുലി ആക്രമണ ഭീതിയിൽ പകൽ പോലും പുറത്തിറങ്ങാൻ ഭയന്നാണ് ഇവിടുത്തുകാർ കഴിയുന്നത്. ഇവിടെ വിരിഞ്ഞപാറയിൽ ഇന്നലെ രാത്രിയിലും പുലി ഇറങ്ങി. കെട്ടിയിട്ടിരുന്ന നാലുമാവുങ്കൽ മണിയുടെ വീട്ടിലെ നായയെ പുലി ആക്രമിച്ചു. കടിയേറ്റ നായ അവശ നിലയിലാണ്.
ഇക്കഴിഞ്ഞ ഒരു മാസത്തിനിടയിൽ പല തവണ ഈ മേഖലയിൽ പുലി ഇറങ്ങിയതായിട്ടാണ് നാട്ടുകാർ പറയുന്നത്. പുലി ജനവാസ മേഖലയിൽ താവളം ഉറപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ബലമായ സംശയം. ജനരോഷം ശക്തമായിട്ടും വനം വകുപ്പ് തിരിഞ്ഞു നോക്കുന്നില്ലെന്നാണ്
ആക്ഷേപം. വനം വകുപ്പിന്റെ അനങ്ങാപ്പാറ നയത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Next Story