ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേന രണ്ടു ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ വധിച്ചു. അനന്തനാഗിലെ ബിജ്ബിഹാര മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഇവരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തു.

കൊല്ലപ്പെട്ടത് നേരത്തെയും നിരവധി കേസുകളിൽ ഉൾപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ ഭീകരരാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ഇഷ്ഫക് അഹ്ഘാനി, യാർവാർ അയൂബ് ദർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.