- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലിൽ മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യത്തൊഴിലാളി മരിച്ചു; മരണമടഞ്ഞത് 45 കാരനായ പൊന്നാനി സ്വദേശി
മലപ്പുറം: കടലിൽ മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യത്തൊഴിലാളി മരണപ്പെട്ടു. പൊന്നാനി അലിയാർ പള്ളി സ്വദേശി മുഹമ്മദ് കുട്ടി (45)യാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ അൽ അജ്‌വ വള്ളത്തിലെ തൊഴിലാളിയായ കൂരാറ്റന്റെ പുരക്കൽ മുഹമ്മദ് കുട്ടി ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
വള്ളത്തിൽ വെച്ച് അസ്വസ്ഥതകൾ പ്രകടിപ്പിച്ച മുഹമ്മദ് കുട്ടിയുമായി വള്ളം കരയിലേക്ക് തിരിച്ചെങ്കിലും, ഹാർബറിലെത്തും മുമ്പേ മരണം സംഭവിച്ചിരുന്നു. മൃതദേഹം പൊന്നാനി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.പരേതനായ പരീതിന്റെയും, കുഞ്ഞാത്തുവിന്റെയും മകനാണ് മുഹമ്മദ് കുട്ടി. ഭാര്യ:സുലൈഖ. മക്കൾ: ഫാറൂഖ്, മഷ്ഹൂദ് .സഹോദരങ്ങൾ: സുഹറ, നബീസു, റസാഖ്
Next Story