നുഷ്യരിൽ ഭയം വിതച്ചുകൊണ്ട് കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇന്നലെ അയർലൻഡിൽ ഈ രോഗം സ്ഥിരീകരിച്ചതോടെ ഇപ്പോൾ ആഫ്രിക്കയ്ക്ക് പുറത്ത് 20 രാജ്യങ്ങളിലാണ് കുരങ്ങുപനി സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്. അയർലൻഡിന്റെ കിഴക്കൻ മേഖലയിലാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അതോടൊപ്പം മറ്റൊരു രോഗി കൂടി സമാനമായ ലക്ഷൺങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അയാളെ കൂടുതൽ പരിശോധനക്ക് വിധേയമാക്കുകയാണെന്നും അധികൃതർ അറിയിച്ചു.

രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോടും പരിശോധനക്ക് വിധേയരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, രോഗിയുമായും , രാഗമുണ്ടെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയുമായും സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താൻ അധികൃതർ പർശ്രമം ആരംഭിച്ചിട്ടുമുണ്ട്. അതിനിടയിൽ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ 16 പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച്ചയായിരുന്നു വെയിൽസിലേയും നോർത്തേൺ അയർലൻഡിലേയും ആദ്യ കേസുകൾ സ്ഥിരീകരിച്ചത്. സ്‌കോട്ട്ലാൻഡിലിതുവരെ മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ലോകത്തിലെ 20 രാജ്യങ്ങളിലായി 200 ഓളം പേർക്കാണ് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ ആഫ്രിക്കയിൽ സന്ദർശനത്തിനു പോയി വരുന്ന ഏതാനും ചിലരിൽ മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇപ്പോൾ വൻ തോതിൽ പടർന്നു പിടിക്കുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. മത്രമല്ല, ഈ രോഗം പിടിപെടുന്നവരിൽ ഭൂരിഭാഗവും സ്വവർഗ രതിയിൽ താത്പര്യമുള്ള പുരുഷന്മാരാണ് എന്നതും ഒരു കൗതുകമാണ്. ഇതിനുള്ള കാരണം , പക്ഷെ ഇതുവരെ സംശയരഹിതമായി തെളിയിക്കാൻ അയിട്ടില്ല.

തികച്ചും അപ്രതീക്ഷിതമായി, നഗ്‌നനേത്രങ്ങൾക്ക് ദൃശ്യമാകാത്ത ഒരു കുഞ്ഞൻ വൈറസ് എത്തി ലോകമാകെ അടച്ചുപൂട്ടിയ സംഭവം കഴിഞ്ഞിട്ട് ഏറെ നാളായിട്ടില്ല. സാമ്പത്തികം, വിദ്യാഭ്യാസം, മാനസികാരോഗ്യം, ഉല്ലാസം എന്നിങ്ങനെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളേയും തകർത്ത് തരിപ്പണമാക്കുകയും ചെയ്തു കൊറോണ എന്ന കുഞ്ഞൻ വൈറസ്. ഇനിയും മനുഷ്യവംശം ആ വീഴ്‌ച്ചയിൽ നിന്നും കരകയറിയിട്ടില്ല. അതിനിടയിലാണ് അശങ്കയുണർത്തി കുരങ്ങുപനി എത്തുന്നത്.

കോവിഡിനെ പോലെ വളരാൻ അനുവദിക്കാതെ മുളയിലെ നുള്ളിക്കളയുവാനാണ് ഇപ്പോൾ ലോകരാഷ്ട്രങ്ങൾ ശ്രമിക്കുന്നത്. കൈകളിൽ ചുവന്ന തണിർപ്പുകൾ ഉണ്ടാവുക, അല്ലെങ്കിൽ കുമിളകൾ പ്രത്യക്ഷപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യ സഹായം തേടണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നിരുന്നാലും ശാസ്ത്രലോകം പൊതുവായി പറയുന്നത് കോവിഡ് പോലെ ഒരു വൻ ഭീഷണിയായി ഇത് മാറില്ല എന്നാണ്. എന്നിരുന്നാൽ പോലും ഏറെ വേദനിപ്പിച്ച ഒരു ഭൂതകാലം അധികം അകലെയല്ലാതെ നിൽക്കുമ്പോൾ കൂടുതൽ ശ്ര്ദ്ധ എടുത്തേ പറ്റൂ എന്നും അവർ പറയുന്നു.

കൊറോണയെ പോലെ തന്നെ കുരങ്ങുപനിയുടെ വൈറസും മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലെത്തിയിരിക്കുന്നത്. രോഗാണു വാഹകരായ മൃഗങ്ങൾ കടിച്ചതുവഴിയോ, മറ്റേതെങ്കിലും വഴി ശരീര സ്രവത്തിലൂടെയോ മനുഷ്യരിൽ പ്രവേശിച്ചതാണ് ഈ വൈറസ്. ഇപ്പോൾ ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന നിലയിലെത്തിയിരിക്കുന്നു. മനുഷ്യരിലും പ്രധാനമായും ശരീര സ്രവങ്ങളിലൂടേയണ് ഇത് പടരുന്നത്. ഉമിനീരിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ചുമ, തുമ്മൽ എന്നിവയിലൂടെയും ഇത് പടരാം എന്ന് അനുമാനിക്കപ്പെടുന്നു.

എന്നാൽ, കൊറോണ വൈറസിനെ പോലെ ചെറിയ കണികകളിൽ ധാരാളമായി ചേക്കേറാൻ ഈ വൈറസിനാകില്ല. അതുകൊണ്ടു തന്നെ രോഗിയുമായി ദീർഘനേരത്തെ സമ്പർക്കത്തിലൂടെ മാത്രമേ ഇത് പകരൂ. അങ്ങനെയായൽ കോവിഡ് പോലെ ഇത് മറ്റൊരു മഹാമാരിയായി മാറാൻ സാധ്യതയില്ല എന്നും ചിലർ പറയുന്നുണ്ട്. എന്നാൽ, എക്കാലവും മനുഷ്യന് ഭീഷണിയായ ഒരു പകർച്ചവ്യാധിയായി ഇത് തുടരുമെന്നും അവർ പറയുന്നു.