- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ ഊർജ പ്രതിസന്ധി: കോൾ ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യും; 2015ന് ശേഷം ആദ്യം
ന്യൂഡൽഹി: രാജ്യത്തെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ കോൾ ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യും. ഏകീകൃത സംവിധാനത്തിലൂടെ കൽക്കരി സംഭരിക്കാൻ തീരുമാനിച്ചതിനാൽ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുമതി ചെയ്യുന്നതു നിർത്തിവയ്ക്കാൻ കേന്ദ്രം നിർദേശിച്ചു. 2015 ന് ശേഷം ആദ്യമായാണ് കോൾ ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യുന്നത്.
രാജ്യത്തു മഴക്കാലത്തിനു ശേഷം ഒക്ടോബറോടെ രൂക്ഷമായ കൽക്കരി ക്ഷാമം ഉണ്ടായേക്കുമെന്നാണു സർക്കാർ കണക്കുകൂട്ടൽ. ഏപ്രിലിൽ അനുഭവപ്പെട്ടതുപോലെ വലിയതോതിലുള്ള ഊർജപ്രതിസന്ധി ഉണ്ടാകാനിടയുണ്ടെന്നും സർക്കാർ കരുതുന്നു.
ഇന്ത്യയിലെ കൽക്കരി ഉത്പാദനം കഴിഞ്ഞ മാസം 661.54 ലക്ഷം ടൺ എത്തിയതായി കൽക്കരി മന്ത്രാലയം അറിയിച്ചിരുന്നു. കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ഉൽപ്പാദനം 534.7 ലക്ഷം ടണ്ണാണ്. എന്നാൽ ഇതൊന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്നാണു വ്യക്തമാകുന്നത്.
Next Story




